സുരവാദ്യമായ ചെണ്ടയെ അമ്രതൊഴുകുന്ന ദേവവാദ്യമാക്കിയ ചെണ്ട വാദക വല്ലഭനായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച മഹാപ്രതിഭയുടെ ജന്മശതാബ്ധി ആഘോഷം മെയ് 28നു കേരള കലാമണ്ഡലത്തിന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ കലാമണ്ഡലം നിള ക്യാമ്പ്സിൽ വെച്ചു കലാസാഗർ ആഘോഷിച്ചു.

മെയ് 28നു ചൊവാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച അനുസ്മരണ യോഗത്തിന് ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണൻ (കൺവീനർ ജന്മശതാബ്ധി ആഘോഷക്കമ്മിറ്റി) പുര്സ്‌ക്രതർക്കും, സദസ്സ്യർക്കും, വിശിഷ്ടദികൾക്കും, കലാകാരന്മാർക്കും പത്രപ്രവർത്തകർക്കും സ്വാഗതം പറഞ്ഞു എഴുത്തുകാരനും കലാനിരൂപകനും ആയ ഡോക്ടർ എൻ പി വിജയകൃഷ്ണൻ ആഘോഷ പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തി. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ (ചെയര്മാൻ കേരള സംഗീത നാടക അക്കാദമി) അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിനു ഡോക്ടർ കെ ജി പൗലോസ്, മുൻ വൈസ് ചാന്‌സല്ർ, കേരള കലാമണ്ഡലം ഉദ്ഘാടനം ചെയ്തു. ശ്രീ കെ ബി രാജ് ആനന്ദ് (കലാമണ്ഡലം ഡീൻ, കലാമണ്ഡലം ഭരണ സമിതി അംഗo, കഥകളി നിരൂപകൻ, ചെയർമാൻ വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ്) വിശിഷ്ട സാന്നിദ്ധ്യം കൊണ്ട് ധന്യമാക്കിയ വേദിയിൽ ശ്രീ വി കലാധരൻ (കലാനിരൂപകനും, മുൻ ഡെപ്യൂട്ടി രജിസ്റ്റ്രാർ, കേരള കലാമണ്ഡലം) മുഖ്യ പ്രഭാഷകനായിരുന്നു. ശ്രീ കലാമണ്ഡലം നാരായണൻ നായർ ശ്രീ അനിയൻ മംഗലശ്ശേരി (പ്രസിഡന്റ്, ഇരിഞ്ഞാലക്കുട കഥകളി ക്ലബ്) ശ്രീ മുരളീധരൻ മാസ്റ്റർ (പ്രസിഡന്റ് ചാലക്കുടി കഥകളി ക്ലബ്) സ്മൃതിഭാഷണത്തിലൂടെ പൊതുവാളെ അനുസ്മരിച്ചു

ഡോക്ടർ എൻ പി വിജയകൃഷ്ണൻ ഈ വർഷത്തെ കലാസാഗർ പുരസ്‌കൃതരെ സദസ്സിനു പരിചയപ്പെടുത്തി. ശ്രീ വെള്ളിനേഴി ആനന്ദ് ( ജോയിന്റ് സെക്രട്ടറി കലാസാഗർ) തന്റെ അനുസ്മരണ പ്രഭാഷണത്തോടൊപ്പം നന്ദിയും രേഖപ്പെടുത്തി. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം വിവിധ കലാമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് 2024ലെ കലാസാഗർ പുരസ്‌കാരങ്ങൾ തദവസരത്തിൽ നൽകി. കലാസ്വാദകരിൽ നിന്നുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്‌കൃതരെ ഇത്തവണയും തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് രാജൻ പൊതുവാൾ സെക്രട്ടറി കലാസാഗർ പറഞ്ഞു.

കഥകളി വേഷം

ശ്രീ കലാനിലയം ഗോപി

സംഗീതം

ശ്രീ കലാമണ്ഡലം സുകുമാരൻ

ചെണ്ട

ശ്രീ കോട്ടക്കൽ വിജയരാഘവൻ

മദ്ദളം

ശ്രീ മാർഗി രത്നാകരൻ

ചുട്ടി

ശ്രീ മാർഗി രവീന്ദ്രൻ നായർ

ഓട്ടൻതുള്ളൽ

ശ്രീ രഞ്ജിത് തൃപ്പൂണിത്തുറ

ചാക്യാർകൂത്ത്

ശ്രീ കലാമണ്ഡലം കനക കുമാർ

കൂടിയാട്ടം

ശ്രീമതി സരിത കൃഷ്ണകുമാർ

മോഹിനിയാട്ടം

ശ്രീമതി കലാമണ്ഡലം കവിത കൃഷ്ണകുമാർ

ഭരതനാട്യം

ശ്രീമതി സരിത കലാക്ഷേത്ര

കുച്ചുപ്പുടി

ശ്രീമതി കലാമണ്ഡലം ശ്രീരേഖ ജി നായർ

തായമ്പക

ശ്രീ ആറങ്ങോട്ടുകര ശിവൻ

പഞ്ചവാദ്യം തിമില

ശ്രീ കല്ലുവഴി ബാബു

മദ്ദളം

ശ്രീ കല്ലേകുളങ്ങര ബാബു

ഇടക്ക

ശ്രീ തുറവൂർ വിനീഷ് കമ്മത് ആർ

ഇലത്താളം

ശ്രീ കാട്ടുകുളം ജയൻ

കൊമ്പ്

ശ്രീ തൃപ്പാളൂർ ശിവൻ

പുരസ്‌കാരസമർപ്പണത്തിനു ശേഷം നടന്ന കുചേലവൃത്തം കഥകളിയിൽ, കഥകളിയിലെ നിത്യഹരിതം പത്മശ്രീ ഡോക്ടർ കലാമണ്ഡലം ഗോപി കുചേലനായും, ഡോക്ടർ സദനം കൃഷ്ണൻകുട്ടി ശ്രീകൃഷ്ണനായും, ശ്രീ കല്ലുവഴി വാസു രുക്മിണിയായും വേഷമിമിട്ടപ്പോൾ ശ്രീ കലാനിലയം ഉണ്ണികൃഷ്ണനും ശ്രീ നെടുമ്പുള്ളി രാംമോഹനനും ഭക്തിരസം നിറഞ്ഞ സംഗീതം നൽകുകയും ചെയ്തു. ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും ശ്രീ കലാമണ്ഡലം നാരായണൻ നായരും മേളമൊരുക്കുകയും ചെയ്തപ്പോൾ കലാമണ്ഡലം ശിവരാമൻ ചുട്ടിയും കഥകളിക്കു ചമയമൊരുക്കിയത് കേരള കലാമണ്ഡലം തന്നെ.

രാജൻ പൊതുവാൾ,