തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ലോകപരിസ്ഥിതി ദിനാഘോഷത്തിൽ തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് മുൻ പ്രിൻസിപ്പലും സസ്യശാസ്ത്രവിഭാഗം മുൻ അസോ. പ്രൊഫസറുമായ ഡോ. ടി. ആർ. ജയകുമാരി പ്രഭാഷണം നടത്തി. ലോകത്ത് ഓരോ മൂന്ന് സെക്കൻഡിലും ഒരു ഫുട്‌ബോൾ കോർട്ടിന്റെ വലിപ്പത്തിലുള്ള കാട് നഷ്ടപ്പെടുകയാണെന്നും ഓരോ മനുഷ്യരും പ്രകൃതിയെ സംരക്ഷിക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങണമെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്നും അവർ പറഞ്ഞു. ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ സ്വാഗതവും സബ് എഡിറ്റർ അനുപമ ജെ. നന്ദിയും പറഞ്ഞു.