- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ അന്തർദേശീയ "വിമൻ ഇൻ സയൻസ്" ക്യാമ്പ്: ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നൂറോളം പെൺകുട്ടികൾ പങ്കെടുത്ത ക്യാമ്പ് നടത്തിയത് ഗേൾ അപ്പ്, യു.എസ്. ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റ് ചേർന്ന്
ഇന്ത്യ, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം സ്‌കൂൾ വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് ദക്ഷിണേഷ്യയിൽ രണ്ടാമത് നടത്തപ്പെട്ട വൈ-സൈ (WiSci-വിമൻ ഇൻ സയൻസ്) സൗത്ത് ഏഷ്യ സ്റ്റീം (STEAM-സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്, ആർട്ട് ആൻഡ് ഡിസൈൻ, മാത്തമാറ്റിക്സ്) ക്യാമ്പിന് കേരളത്തിലെ കൊച്ചി ജൂൺ 2 മുതൽ 8 വരെ ആതിഥേയത്വം വഹിച്ചു. നേതൃത്വ വികസനം, നൈപുണ്യ വികസനം, മാർഗദർശിത്വം, വിവിധ സ്റ്റീം മേഖലകളിൽ കൂടുതൽ ബന്ധങ്ങൾ സൃഷ്ടിക്കാനുമുള്ള സവിശേഷമായ അവസരമാണ് ക്യാമ്പ് ലഭ്യമാക്കിയത്. യുണൈറ്റഡ് നേഷൻസ് ഫൗണ്ടേഷൻ സ്ഥാപിച്ച ആഗോള നേതൃത്വ വികസന സംരംഭമായ ഗേൾ അപ്പ്, യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് കീഴിലുള്ള ഓഫീസ് ഓഫ് ഗ്ലോബൽ പാർട്ണർഷിപ്പ്‌സ്, യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈ, കൊച്ചിയിലെ രാജഗിരി ബിസിനസ് സ്‌കൂൾ എന്നിവ കാറ്റർപില്ലർ ഫൗണ്ടേഷൻ, ഗൂഗിൾ, ഇന്റൽ, റ്റി.ഇ. കണക്റ്റിവിറ്റി ഫൗണ്ടേഷൻ, യുണൈറ്റഡ് എയർലൈൻസ് തുടങ്ങിയ ആഗോള സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.
ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്നതിനും ലോകമെമ്പാടും സ്റ്റീം വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യു.എസ്. ഗവൺമെന്റിന്റെ സഹകരണപരമായ ശ്രമങ്ങളിലൊന്നാണ് വൈ-സൈ ഗേൾസ് സ്റ്റീം ക്യാമ്പ്. കൗമാരക്കാരായ പെൺകുട്ടികൾക്ക് പരസ്പരം പകർന്ന് നൽകാവുന്ന നേതൃത്വ ഉപാധികളും പരിശീലനവും നൽകി അവർക്ക് സമൂഹത്തിൽ-സ്റ്റീം മേഖലകളിലും മറ്റെല്ലാ വിഷയങ്ങളിലും നേതൃനിരയിലെത്തുന്നതിന് മുഴുവൻ കഴിവും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സജ്ജമാക്കാൻ ഈ ക്യാമ്പുകൾ പ്രയത്‌നിക്കുന്നു.
"പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും നേതൃത്വ വികസനത്തിലും ഞങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾ അവരുടെ കഴിവുകൾ പൂർണ്ണമായും അനാവരണം ചെയ്യുന്നതിനും ആഗോളവ്യാപകമായി സമൂഹങ്ങളിലെ സാമ്പത്തിക ശാക്തീകരണത്തെ നയിക്കുന്നതിനുമുള്ള താക്കോലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," ആഗോള പങ്കാളിത്തത്തിനായുള്ള യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രത്യേക പ്രതിനിധി ഡൊറോത്തി മക്ഓലിഫ് ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ പറഞ്ഞു. "ഏറെ ഫലപ്രദമായ ഈ സംരംഭത്തെ പിന്തുണയ്ക്കാൻ ഗേൾ അപ്പുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു," അവർ കൂട്ടിച്ചേർത്തു.
ചെന്നൈയിലെ യു.എസ്. കോൺസൽ ജനറൽ ക്രിസ് ഹോഡ്ജസാണ് ജൂൺ രണ്ടിന് കൊച്ചിയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. "വിമൻ ഇൻ സയൻസ് സംരംഭങ്ങളിൽ യു.എസ്. ഗവൺമെന്റ് പൂർണ്ണഹൃദയത്തോടെയാണ് നിക്ഷേപം നടത്തുന്നത്. ഈ മേഖലയിൽ സ്വാഗതാർഹമായ മാറ്റങ്ങൾക്ക് ഞങ്ങൾ ഇതിനകം സാക്ഷ്യം വഹിച്ചു. സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്, ആർട്‌സ്, മാത്തമാറ്റിക്‌സ് എന്നീ കരിയർ മേഖലകളിൽ ഭാവിയിലെ ചാമ്പ്യരായി മികവ് പുലർത്താൻ പെൺകുട്ടികളുടെ ശാക്തീകരണത്തിന് സുരക്ഷിത ഇടങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ഈ പെൺകുട്ടികൾ, സ്റ്റെമിനിസ്റ്റുകളുടെ ഈ പുതിയ തലമുറ, തീർച്ചയായും വിജയം കൈവരിക്കും," ക്രിസ് ഹോഡ്ജസ് പറഞ്ഞു.
സംവേദനാത്മകമായ ശിൽപ്പശാലകൾ, ചെയ്ത് പരിശീലിക്കുന്ന പ്രവർത്തനമുറകൾ, സാമൂഹിക മാറ്റത്തിനായി തങ്ങളുടെ അഭിനിവേശം പങ്കിടുന്ന വ്യവസായ വിദഗ്ദ്ധരുമായും സമാനമനസ്‌കരുമായും ചേർന്നുള്ള ചർച്ചകൾ എന്നിവയിലൂടെ യുവ വിദ്യാർത്ഥികൾ സ്റ്റീമിന്റെ ലോകത്തേക്കുള്ള വിലപ്പെട്ട ഉൾക്കാഴ്ചകളും പ്രചോദനവും കൈവരിക്കും.
"ദക്ഷിണ ഏഷ്യയിൽ നിന്നുള്ള ധീരരും മിടുക്കികളുമായ ഈ പെൺകുട്ടികൾക്ക് സ്റ്റീമിലുള്ള അവരുടെ അഭിനിവേശം പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു പുതിയ ഇടം നൽകിക്കൊണ്ട് വൈ-സൈ ഗേൾസ് സ്റ്റീം ക്യാമ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സ്റ്റീമിൽ ഇടപഴകുന്നതിലൂടെ യുവതികൾക്ക് ശാസ്ത്ര സാങ്കേതിക വിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അഭിവൃദ്ധി പ്രാപിക്കാനുള്ള കഴിവും ആത്മവിശ്വാസവും പ്രദാനം ചെയ്യാൻ നമുക്കുള്ള കൂട്ടായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു ഈ ക്യാമ്പ്," ഗേൾ അപ്പ് സിഇഒ. മെലിസ കിൽബി പറഞ്ഞു.
കാലാവസ്ഥാ ശാസ്ത്രം, വ്യോമയാന രംഗത്തെ സ്ത്രീ പ്രാതിനിധ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്‌നോളജി എന്നിവയും അതിലേറെയും ഉൾപ്പെടെ നിരവധി സ്റ്റീം വിഷയങ്ങൾ ഈ സയൻസ് ക്യാമ്പ് പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇത്തരം മേഖലയിലെ പെൺകുട്ടികളുമായി തുടർച്ചയായ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും വിലപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ നേടുന്നതിനുമായി പ്രമുഖ സംരംഭകർ, ഒഫീഷ്യലുകൾ, നയനിർമ്മാതാക്കൾ, സ്റ്റീം മേഖലയിലെ ആദർശ മാതൃകകളായ വിദഗ്ദ്ധർ എന്നിവരുമായി ക്യാമ്പർമാർ ഈ ഒരാഴ്‌ച്ചക്കാലം സംവദിച്ചു,
'ശാസ്ത്രത്തിനും സാമൂഹിക സ്വാധീനത്തിനും ഇടയിലുള്ള സുപ്രധാന പാലമായി സ്റ്റീം വർത്തിക്കുന്നു. പ്രാപ്യവും ഗുണനിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷയിലൂടെ എന്റെ ചുറ്റുമുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന എനിക്ക് എന്റെ അഭിനിവേശത്തെ ലക്ഷ്യവുമായി സംയോജിപ്പിക്കാനും എന്റെ സമൂഹത്തിലും മറ്റുള്ളവരിലും ക്രിയാത്മകമായ മാറ്റമുണ്ടാക്കാനുമുള്ള വിലമതിക്കാനാവാത്ത അവസരമാണ് വൈ-സൈ ക്യാമ്പ് വാഗ്ദാനം ചെയ്തത്," വൈ-സൈ ക്യാമ്പർമാരിൽ ഒരാളായ ലാമിയ അഭിപ്രായപ്പെട്ടു.
2015 മുതൽ, 34 രാജ്യങ്ങളിൽ നിന്നുള്ള 1,100-ലധികം യുവതികൾ ലോകത്തിലുടനീളം സംഘടിപ്പിക്കപ്പെട്ട വൈ-സൈ സ്റ്റീം ക്യാമ്പുകളിൽ വിജയകരമായി പരിശീലനം നേടിയിട്ടുണ്ട്. തങ്ങളുടെ ഒരാഴ്ചക്കാലത്തെ അനുഭവങ്ങളെ അവർ ലോകത്ത് ആജീവനാന്തകാലം ക്രിയാത്മകമായ സ്വാധീനം സൃഷ്ടിക്കുന്നതിലേക്ക് വഴിതിരിക്കുന്നു.