- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊർജ്ജ കാര്യക്ഷമത ത്വരിതപ്പെടുത്താൻ ഇഎംസി കേരളയുമായി ഇഇഎസ്എൽ കരാറിലേർപ്പെട്ടു
തിരുവനന്തപുരം: കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത സംരംഭമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് കേരളത്തിലെ എനർജി മാനേജ്‌മെന്റ് സെന്ററു (ഇ എം സി) മായി സുപ്രധാന കരാറിൽ ഒപ്പുവച്ചു. ഊർജ്ജ കാര്യക്ഷമത ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. വിവിധ ഊർജ്ജ കാര്യക്ഷമത സാങ്കേതിക വിദ്യകൾ ഇ റീട്ടെയിൽ പാർട്ട്ണർ മുഖേന പ്രദർശിപ്പിച്ച് കാര്യക്ഷമമായ ഉപകരണങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുന്നതിനു ഇഇഎസ്എൽ റീട്ടെയിൽ സെയിൽസ് ഹെഡ് ആദേശ് സക്സേനയുടെയും ഇഎംസി ഡയറക്ടർ ഹരികുമാർ രാമദാസിന്റെയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
എൽഇഡി ബൾബുകൾ, ബിഇഇ 5 - സ്റ്റാർ റേറ്റുചെയ്ത ബിഎൽഡിസി ഫാനുകൾ, എൽഇഡി ട്യൂബ് ലൈറ്റുകൾ, എമർജൻസി റീചാർജ് ചെയ്യാവുന്ന ഇൻവെർട്ടർ ബൾബുകൾ, സൂപ്പർ എഫിഷ്യൻസിയുള്ള എയർ കണ്ടീഷണറുകൾ, ഇൻഡക്ഷൻ കുക്ക് സ്റ്റൗ എന്നിവയുൾപ്പെടെയുള്ള ഉപകരണങ്ങൾ ഇഇഎസ്എൽ മാർട്ടിൽ നിന്ന് നേരിട്ട് ഡിസ്‌കോം വെബ്‌സൈറ്റ് വഴി വാങ്ങാം. നാഷണൽ മിഷൻ ഫോർ എൻഹാൻസ്ഡ് എനർജി എഫിഷ്യൻസി(എൻഎംഇഇഇ)ക്ക് കീഴിലുള്ള മാർക്കറ്റ് ട്രാൻസ്ഫോർമേഷൻ ഫോർ എനർജി എഫിഷ്യൻസി (എംടിഇഇ) സംരംഭത്തെ പിന്തുണക്കുന്നതിനാണ് ഇഎംസി കേരളയുമായുള്ള കരാറിന്റെ രൂപകൽപന. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമ്മ പദ്ധതിയുടെ ഭാഗമാണ് ഈ ദൗത്യം. ഊർജ്ജ കാര്യക്ഷമതയിലേക്ക് സാർവത്രിക പ്രവേശനം കൈവരിക്കുന്നതിനു സുപ്രധാന ചുവടുകൾ ഈ സഹകരണം മുന്നോട്ടുവയ്ക്കുന്നു. സുസ്ഥിര ഊർജ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും മേഖലകളിലുടനീളം ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലും കാര്യമായ സ്വാധീനം ചെലുത്താൻ ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.