-ഗ്രാന്റ്‌സ് ഫെല്ലോഷിപ്പ്, കണ്ടിജൻസി ഗ്രാന്റ് എന്നിവ ഉടൻ കുടിശ്ശിക തീർത്ത് നൽകുക, എല്ലാ ഫെല്ലോഷിപ്പുകളുടെയും ഗ്രാന്റുകളുടെയും പ്രതിമാസ വിതരണം ഉറപ്പാക്കുക എന്നീ ഡിമാൻഡുകൾ ഉന്നയിച്ചുകൊണ്ട് ഡി ആർ എസ് ഒ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ്ണ ഡോ ജെ. ദേവിക ഉദ്ഘാടനം ചെയ്തു. ലിബറൽ ജനാധിപത്യ സംവിധാനം തകർച്ചയിലാണെന്നും, ജ്ഞാന നിർമ്മാണ പ്രക്രിയയിൽ ഏർപ്പെടുന്നവർ അറിഞ്ഞോ അറിയാതെയോ ഭരണകൂടത്തിന്റെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കപെടുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.

ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരുമാണ് ഇന്ന് യൂണിവേഴ്‌സിറ്റികളിൽ നിയമനം നടത്തുന്നത്. മെറിറ്റിനും അധ്വാനത്തിനും യാതൊരു സ്ഥാനവുമില്ലാത്ത അവസ്ഥയാണ്. തങ്ങളുടെ താല്പര്യങ്ങൾ നടത്തിയെടുക്കാൻ ഏറ്റവും അനുയോജ്യമായ മേഖലയാണ് ഉന്നത വിദ്യാഭ്യാസം എന്ന് മനസിലാക്കികൊണ്ടാണ് രാഷ്ട്രീയക്കാർ ഇത്തരം നീക്കങ്ങൾ നടത്തുന്നതും ഗവേഷകരെ അവഹേളിക്കുന്നതും - ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ജെ. ദേവിക അഭിപ്രായപ്പെട്ടു.

നാഷണൽ റിസർച്ച് ഫൗണ്ടേഷൻ രൂപീകരണം സ്വതന്ത്ര ഗവേഷണത്തെ തടയുന്നതിനും, ഗവേഷണത്തിൽ വ്യവസായിക-രാഷ്ട്രീയ താല്പര്യങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുമാണെന്ന് ഡി ആർ എസ് ഒ ദേശീയ പ്രസിഡന്റ് അകിൽ മുരളി മുഖ്യപ്രസംഗത്തിൽ പറഞ്ഞു.

ഡി ആർ എസ് ഒ സംസ്ഥാന കൺവീനർ അജിത്ത് മാത്യു അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. ജോൺസൻ വൈ, ഡി ആർ എസ് ഒ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ലക്ഷ്മി ആർ ശേഖർ, റലേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.