- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴവിള രമേശൻ അനുസ്മരണവും കാവ്യാർച്ചനയും സംഘടിപ്പിച്ചു
തിരുവനന്തപുരം : പ്രമുഖ കവിയും സാംസ്‌കാരിക പ്രവർത്തകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടറുമായ പഴവിള രമേശന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ പഴവിള രമേശൻ ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച അനുസ്മരണസമ്മേളനവും കാവ്യാർച്ചനയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ. വി. ഹാളിൽ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കാവ്യ ചരിത്രത്തെ പുതുക്കി ചിന്തിക്കാനും വിലയിരുത്താനും പഴവിളയെ പോലെ പുതിയ തലമുറ കവികൾ തയാറാകണമെന്ന് ആധ്യക്ഷ്യം വഹിച്ച കവി പ്രഭാവർമ അഭിപ്രായപ്പെട്ടു. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്ക് അടൂർ ഗോപാലകൃഷ്ണനെയും സരസ്വതി സമ്മാൻ ലഭിച്ച കവി പ്രഭാവർമ്മയെയും പഴവിളയുടെ ഭാര്യ രാധ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു.
'പഴവിള രമേശൻ കവിതയും ജീവിതവും' എന്ന വിഷയത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം. ആർ.തമ്പാൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസി. ഡയറക്ടറും എഴുത്തുകാരനുമായ ഡോ. വിളക്കുടി രാജേന്ദ്രൻ, റാണി മോഹൻദാസ്, ഡോ. സി. വേണുഗോപാൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ഇന്ദ്രബാബു സ്വാഗതവും ഡോ. വി. സന്തോഷ് നന്ദിയും പറഞ്ഞു.
കാവ്യാർച്ചനയിൽ ശ്രീകുമാർ മുഖത്തല, സുദർശൻ കാർത്തികപ്പറമ്പിൽ, ശാന്തൻ, വസന്തകുമാർ, ഡി. അനിൽകുമാർ, ആര്യാംബിക, സിന്ധു വാസുദേവൻ എന്നിവർ കവിതകൾ ആലപിച്ചു.