ൾ ഇന്ത്യ യൂണിവേഴ്‌സിറ്റി നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധികരിച് കളി ക്കുകയും, നെറ്റ് ബോളിൽ അഖിലേന്ത്യ യൂണിവേഴ്‌സിറ്റി ചാമ്പ്യൻ ആവുകയും, അതോടപ്പം മികച്ച പ്രതിരോധ കളിക്കാരിയായി തിരഞ്ഞെടുക്കുകയും ചെയ്തു., നെറ്റ് ബോളിലെ സംസ്ഥാന സീനിയർ വനിതാ ചാമ്പ്യൻ ,.പേരാമംഗലം പുളിക്കൽ സുകുമാരന്റെയും, ലലനികയുടെയും മകളായ അഞ്ജനലക്ഷ്മി പി. എസ്.. നെ അവരുടെ വസതിയിൽ ചെന്ന് പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പേരമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി ആദരിച്ചു.

വിവിധ കായിക ഇനങ്ങളിൽ സംസ്ഥാന താരവും, ഭരതനാട്യ, നർത്തകിയും, നാടൻ പാട്ടുകാരിയുമായ ഈ കലാ,കായികതാര പ്രതിഭയെ ആദരിക്കുന്നചടങ്ങിന്റെ ഉദ്ഘാടനം പു.ക.സ തൃശൂർ ജില്ലാ കൗൺസിൽ അംഗം ബാബു എം. എം ന്റെ അധ്യക്ഷതയിൽ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെതൃശൂർ ജില്ലാ സെക്രട്ടറിയും,പ്രമുഖ സാഹിത്യകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ ഡോ :എം. എൻ. വിന യകുമാർ നിർവഹിച്ചു.സ്പോർട്സ് കൗൺസിൽ അംഗവും, സൈക്കിൾ പോളോ അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡണ്ടും, സാംസ്‌കാരിക പ്രവർത്തകനുമായ, വിശിക്ഷ്ട അതിഥി പി. എ. ഹസൻ പു.ക.സ.യുടെ ഉപഹാരം അഞ്ജനലക്ഷ്മിക്ക് നൽകി. മുഖ്യ അതിഥി പു.ക.സ.യുടെ പുഴക്കൽ ഏരിയ പ്രസിഡന്റ് രഘു ഗുരുകൃപ,ഗിരിജൻ മാരാർ, ബ്രിജേഷ്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അഞ്ജനലക്ഷ്മി മറുപടി പ്രസംഗം നടത്തി. പേരമംഗലത്തു വലിയ ജനക്കൂട്ടത്തെ ആകർഷിച്ച ഈ പരിപാടിയുടെസ്വാഗതം കൊമ്പ് വാദ്യകലാകാരൻ പേരമംഗലം വിജയനും , ലലനിക നന്ദിയും പറഞ്ഞു.