- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പും അസ്ഥിരോഗ നിർണയവും 29ന്
ഏറ്റുമാനൂർ : ശക്തിനഗർ റസിഡന്റ്സ് അസോസിയേഷന്റെയും ഭാരതീയ ചികിത്സാ വകുപ്പ് ആയുർവേദ ആശുപത്രിയുടെയും കോട്ടയ്ക്കൽ ആര്യവൈദ്യശാല ഏറ്റുമാനൂർ ഏജൻസിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പും
അസ്ഥിരോഗ നിർണയവും 29ന് രാവിലെ 9.30 മുതൽ വൈക്കം റോഡിലുള്ള ഗവ. ടി ടി ഐ യിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് 1500 രൂപ ചെലവ് വരുന്ന 'ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ്' തീർത്തും സൗജന്യമായി ചെയ്തുകൊടുക്കും.
നഗരസഭ കൗൺസിലർ രശ്മി ശ്യാം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ദിനേശ് ആർ ഷേണായ് അദ്ധ്യക്ഷത വഹിക്കും. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അഞ്ജന സുരേന്ദ്രൻ, കോട്ടക്കൽ ആര്യവൈദ്യശാല പ്രതിനിധി ഡെൻസിൽ ജോൺ, റെസിഡന്റ്സ് അസോസിയേഷൻ ജില്ലാ അപക്സ് കൗൺസിൽ പ്രസിഡന്റ് കെ എം രാധാകൃഷ്ണ പിള്ള, അസോസിയേഷൻ രക്ഷാധികാരി എം എസ് മോഹൻദാസ് എന്നിവർ പ്രസംഗിക്കും.
'മഴക്കാലജന്യ രോഗങ്ങളും ആയുർവേദ പ്രതിവിധിയും' എന്ന വിഷയത്തെ അധികരിച്ച് തൃക്കാക്കര കോട്ടയ്ക്കൽആയുർവേദ ഹോസ്പിറ്റൽ & റിസേർച്ച് സെന്ററിലെ Dr.G. ഗോകുൽ നയിക്കുന്നബോധവൽക്കരണ സെമിനാർ ക്യാമ്പിന്റെ ഭാഗമായി നടക്കും. ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9447380198, 9447398737, 8075380649 എന്നീ നമ്പരുകളിൽ ഏതിലെങ്കിലും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ബി സുനിൽകുമാർ അറിയിച്ചു.