കൊച്ചി: ഒളിമ്പിക്‌സ് മത്സരങ്ങളിൽ ഇന്ത്യയുടെ സാന്നിധ്യത്തിന്റെ നൂറു വർഷങ്ങൾ ആഘോഷിച്ചു കൊണ്ട് ജെഎസ് ഡബ്ല്യൂ ഗ്രൂപ്പ് പാരീസിൽ എക്‌സിബിഷൻ സംഘടിപ്പിച്ചു. ഒളിമ്പിക്‌സ് ദിനത്തിലാണ് ഇതിനു തുടക്കം കുറിച്ചത്. ഈ വർഷം സെപ്റ്റംബറിൽ പാരീസിൽ നടക്കുന്ന സമ്മർ പാരാ ഒളിമ്പിയാഡ് ഗെയിംസ് അവസാനിക്കുന്നതു വരെ എക്‌സിബിഷൻ തുടരും. ഐഒസി പ്രസിഡന്റ് തോമസ് ബാച്, ഇന്ത്യൻ അമ്പാസിഡർ ജാവെദ് അഷ്‌റഫ്, ജെഎസ് ഡബ്ല്യൂ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സംഗീത ജിൻഡാൽ, പാര്ത്ഥ് ജിൻഡാൽ തുടങ്ങിയവർ ഉദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നു.

2024-ലെ ഒളിമ്പിക്‌സ് ജെഎസ് ഡബ്ല്യൂ ഗ്രൂപ്പിനെ സംബന്ധിച്ച് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഉദ്ഘാടന വേളയിൽ സംഗീത ജിൻഡാൽ പറഞ്ഞു. ഈ എക്‌സിബിഷനും പാരീസിലെ ഇന്ത്യൻ ടീമിനു പിന്തുണ നൽകാൻ തങ്ങൾക്ക് അഭിമാനമുണ്ടെന്നും സംഗീത ജിൻഡാൽ പറഞ്ഞു.