- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്ത സ്ഥാപകദിനാചരണം പ്രൗഢമായി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 99-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് മർകസിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ പതാകയുയർത്തി. കേരളത്തിൽ പാരമ്പര്യ ഇസ്ലാമിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും സാമുദായിക ഐക്യവും പുരോഗതിയും സാധ്യമാക്കുന്നതിലും മുസ്ലിം സമൂഹത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിലും സമസ്ത നിർവഹിച്ച പങ്ക് വളരെ വലതുതാണെന്ന് കാന്തപുരം പറഞ്ഞു.
ചടങ്ങിൽ സമസ്ത മുശാവറ അംഗങ്ങളായ സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, വിവിധ കീഴ്ഘടകങ്ങളുടെ സാരഥികൾ, പ്രവർത്തകർ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച പഠനക്ലാസിൽ മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശോല വിഷയമവതരിപ്പിച്ചു. സ്ഥാപകദിനത്തിന്റെ ഭാഗമായി മദ്‌റസകളിലും യൂണിറ്റുകളിലും സ്ഥാപനങ്ങളിലും വിവിധ പരിപാടികൾ നടന്നു.