- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൈസൽ വധം ; പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതെ പ്രതികളെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണം;വെൽഫെയർ പാർട്ടി
മലപ്പുറം : ഫൈസൽ കൊടിഞ്ഞി വധകേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്ന സർക്കാർ നടപടി പ്രതികളെ സംരക്ഷിക്കാനാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് കുറ്റപ്പെടുത്തി.
ആർ.എസ്.എസുകാർ പ്രതികളായ കേസുകളിൽ അവർക്കനുകുലമായ രീതിയിൽ നടക്കുന്ന ഇത്തരം നീക്കങ്ങൾ ആഭ്യന്തരവകുപ്പിന്റെ നയമാണോ എന്ന് സർക്കാർ വ്യക്തമാക്കണം.
നേരത്തെ ആലപ്പുഴ ഷാൻ വധക്കേസിലും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ വൈകിയത് മൂലം മാത്രം കേസ് തീർന്നിട്ടില്ല.
കുടുംബം ആവശ്യപ്പെട്ട അഡ്വക്കറ്റിനെ പബ്ലിക് പ്രോസിക്യൂട്ടറായി വെക്കാൻ സർക്കാറിന് എന്താണ് തടസ്സമെന്ന് സർക്കാർ വ്യക്തമാക്കണം.
ആർഎസ്എസുകാർക്ക് വേണ്ടി വിടുപണി ചെയ്യുന്ന നിലപാടുകളുമായി മുന്നോട്ടു പോകാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനമെങ്കിൽ കേരളത്തിലെ ജനങ്ങൾ ഇനിയും തിരിച്ചടികൾ നൽകുമെന്ന് എന്ന് ജില്ലാ എക്‌സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി.