തിരുവനന്തപുരം:കേരളത്തിലെ സഹകരണ അർബൻ ബാങ്ക് ജീവനക്കാരുടെ പ്രശ്‌നങ്ങൾ പഠിക്കാനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി സഹകരണ വകുപ്പുമന്ത്രി വകുപ്പു മേധാവികളും ജീവനക്കാരുടെ പ്രതിനിധികളും ഉൾക്കൊള്ളുന്ന അടിയന്തിര യോഗം വിളിച്ചു ചേർക്കണമെന്ന് അഡ്വ. ടി. സിദ്ദീഖ് എംഎ‍ൽഎ. പറഞ്ഞു.

തിരുവനന്തപുരത്ത് സഹകരണ വകുപ്പുമന്ത്രിക്ക് ജീവനക്കാരുടെ അടിയന്തിര ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് നിവേദനം നൽകി, ചർച്ച നടത്തിയ ശേഷം തിരുവനന്തപുരം കെപിസിസി ഇന്ദിരാ ഭവനിൽ കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാറിന് യാതൊരു വിധ സാമ്പത്തിക ബാധ്യതയുമില്ലാത്തതാണ് ജീവനക്കാരുടെ അവകാശ ആനുകൂല്യങ്ങളത്രയും.
ക്ഷാമബത്ത, പുതിയ ശമ്പള പരിഷ്‌കരണ കമ്മിറ്റി രൂപീകരണം, പെൻഷൻ പ്രായം ഉയർത്തൽ, പ്രമോഷൻ തടയുന്ന ഉത്തരവ് പിൻവലിക്കൽ, അർബൻ ബാങ്കുകളുടെ സൂപ്പർ ഗ്രേഡ് പദവി, പാർട്ട് ടൈം സ്വീപ്പർമാരുടെ പ്രശ്‌നങ്ങൾ മുതലായവ പ്രധാന വിഷയങ്ങളിൽ ചിലതാണ്.
സംഘടനയുടെ 18-ാം സംസ്ഥാന സമ്മേളനം ഒക്ടോബർ 26, 27 തിയ്യതികളിൽ മഞ്ചേരിയിൽ നടക്കുംമെന്നും, അതിനു മുന്നോടിയായി 'അവകാശ സംരക്ഷണ സമരജാഥ' സംസ്ഥാന തലത്തിൽ സംഘടിപ്പിക്കണമെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു.

സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഹുസ്സൈൻ വല്ലാഞ്ചിറ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ ജോസ് മണ്ണുത്തി- തൃശൂർ, സംസ്ഥാന ട്രഷറർ സുരേഷ് താണിയിൽ- പൊന്നാനി, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ശബരീഷ് കുമാർ, സംസ്ഥാന ഭാരവാഹികളായ പി.എഫ് വിൽസൺ ഗുരുവായൂർ, സജികുമാർ തിരുവനന്തപുരം, പി. ബിജു ഫറോക്ക്, എം. ബിജു നിലമ്പൂർ, പാലോളി മെഹബൂബ്, ബിജു കോട്ടക്കൽ, വി.വി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
രാജൻ ജോസ് മണ്ണുത്തി
KUBSO ജന. സെക്രട്ടറി
Mob.9446228537