മലപ്പുറം : ജില്ലയിൽ വിവിധ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ തപാൽ സാമഗ്രികൾ വിതരണം ചെയ്യുന്നതിനുള്ള തരംതിരിക്കൽ പ്രകിയ നടക്കുന്ന തിരൂർ RMS ഓഫീസ് നിലനിർത്തണമെന്ന ആവിശ്യമുന്നയിച്ച് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ SROയെ സന്ദർശിച്ചു.

തീവണ്ടികളിലെ തപാലുകൾക്കുള്ള ബോഗികൾ ഒഴിവാക്കുന്ന നടപടികളുടെ തുടർച്ചയാണ് തിരൂർ RMS മാറ്റാനുള്ള നീക്കമെന്ന് ആശങ്കയുണ്ട്.

റെയിൽവേക്കുപകരം റോഡുമാർഗം തപാലുകൾ അയക്കാനും പാർസൽ സർവീസിന്
പുറംകരാർ നൽകി സ്വകാര്യവത്കരണത്തിനുള്ളകേന്ദ്ര സർക്കാറിന്റെ നീക്കത്തിന്റെയും ഭാഗമാണിത്.RMS സംവിധാനം നിർത്തിയാൽ അടിയന്തരപ്രാധാന്യമുള്ള ഔദ്യോഗിക രേഖകൾ,ചോദ്യപേപ്പറുകൾ,മാഗസിനുകൾ തുടങ്ങിയ ഫസ്റ്റ്, സെക്കന്റ് ക്ലാസുകളായി തിരിച്ച ആയിരക്കണക്കിന് തപാലുകളുംമറ്റു പ്രധാന പാഴ്‌സലുകളുകളുടെയും യഥാസമയം എത്തുന്നതിൽകാലതാമസമുണ്ടാവും.

തീവണ്ടിയിലെ ബോഗികൾ കുറച്ചത് മൂലം തന്നെ ആർ.എം.എസ്.ഓഫീസുകളിൽ തപാൽ ഉരുപ്പടികൾ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്.

റെയിൽവെ നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ ഒഴിപ്പിക്കുന്നതിന് പകരം റെയിൽവെ - തപാൽ വകുപ്പ് അധികൃതർ കുടിയാലോചന നടത്തി ആർ.എം.എസ് ഓഫിസിനെ നിലനിർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.

ജനങ്ങളെ പ്രയാസപ്പെടുത്തുന്ന ഇത്തരം നടപടികൾ അധികൃതർ അവസാനിപ്പിക്കണമെന്നും പാർലമെന്റ് മെമ്പർ അബ്ദുസമദ് സമദാനി അടക്കമുള്ള മലപ്പുറം ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും ചുമതലയുള്ള മന്ത്രി അബ്ദുറഹിമാനും ഇടപെട്ട് വേണ്ട പരിഹാരം കാണണമെന്നും സംഘം ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡണ്ട് വഹാബ് വെട്ടം, ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം, തിരൂർ മണ്ഡലം സെക്രട്ടറി മജീദ് മാടമ്പാട്ട്, തവനൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ഷാജഹാൻ എന്നിവരാണ് സന്ദർശിച്ചത്