- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവമ്പാടി കെഎസ്ആര്‍ടിസി ബസ് അപകടത്തിന്റെ കാരണം കണ്ടെത്താന്‍ വിശദമായ പഠനം നടത്തും; അമിത വേഗതയല്ല അപകട കാരണം
കോഴിക്കോട്: തിരുവമ്പാടി കെഎസ്ആര്‍ടിസി ബസ് അപകടത്തിന്റെ കാരണം കണ്ടെത്താന്‍ വിശദമായ പഠനം നടത്തും. ഡ്രൈവറുടെ അശ്രദ്ധയാകാം അപകടത്തിനു കാരണമെന്ന് കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ബസിന്റെ ടയറുകള്‍ക്കു കുഴപ്പമില്ലെന്നും ബ്രേക്ക് തകരാര്‍ ഇല്ലെന്നും ഖണ്ടെത്തിയിട്ടുണ്ട്. എതിര്‍വശത്ത് വാഹനം ഉണ്ടായിരുന്നില്ല. ബസ് അമിത വേഗതയില്‍ ആയിരുന്നില്ല. ബ്രേക്ക് സിസ്റ്റം വീണ്ടും പരിശോധിക്കണമെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തുടരന്വേഷണം നടത്തും.
കാളിയാമ്പുഴയിലേക്കു കൈവരിയില്ലാത്ത പാലത്തില്‍നിന്നു ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേരാണു മരിച്ചത്. 26 പേര്‍ക്കു പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ആനക്കാംപൊയിലില്‍നിന്നു തിരുവമ്പാടിയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കണ്ടപ്പംചാല്‍ സ്വദേശി കമല വാസു, ആനക്കാംപൊയില്‍ സ്വദേശി ത്രേസ്യാമ്മ മാത്യു എന്നിവരാണു മരിച്ചത്. ബസ് ക്രെയിന്‍ ഉപയോഗിച്ച് പുഴയില്‍നിന്ന് ഉയര്‍ത്തി. അപകടമുണ്ടായ സ്ഥലത്ത് മോട്ടര്‍ വാഹന വകുപ്പും പൊലീസും പരിശോധന തുടരുകയാണ്