പാലാ: വിന്‍സെന്‍ഷ്യന്‍ മൈനര്‍ സെമിനാരിയില്‍ വാര്‍ഷികാഘോഷം 'നെക്‌സോ 2കെ25' സംഘടിപ്പിച്ചു. ചടങ്ങില്‍ പ്രൊവിന്‍ഷ്യാള്‍ ഫാ മാത്യു കക്കാട്ടുപിള്ളില്‍ അധ്യക്ഷത വഹിച്ചു. റെക്ടറും സുപ്പീരിയരുമായ ഫാ തോമസ് ചെരുവില്‍ ആമുഖപ്രസംഗം നടത്തി.

സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മീനച്ചിലാറിന്‍ തീരത്ത് എന്ന മാഗസിന്റെ പ്രകാശനവും നടന്നു. മുഖ്യാതിഥിയായി പങ്കെടുത്ത മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് സമ്മാനദാനം നിര്‍വ്വഹിച്ചു. തുടര്‍ന്നു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും നടത്തി.