- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രവാദത്തെ ഉന്മൂലനം ചെയ്യണം: എന്‍.ജി.ഒ. സംഘ്
ആലപ്പുഴ: ജമ്മുകാശ്മീരിലെ ശാന്തതയെ തകര്‍ക്കാന്‍ പാക്ക് അനുകൂല ഭീകരവാദ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന എല്ലാ വിധ പ്രവര്‍ത്തനങ്ങള്‍ക്കും മുഴുവന്‍ സമൂഹത്തിന്റെയും പിന്തുണ ലഭിക്കുമെന്ന് എന്‍.ജി.ഓ സംഘ് സംസ്ഥാന വൈസ് പ്രസഡന്റ് ജെ. മഹാദേവന്‍ പറഞ്ഞു.
പഹല്‍ഗാമില്‍ നടന്ന കൂട്ടക്കൊലയില്‍ വീരമൃത്യു വരിച്ച വിനോദസഞ്ചാരികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എന്‍.ജി.ഓ. സംഘ് ആലപ്പുഴയില്‍ നടത്തിയ ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസ്സാരിക്കുകയായിരുന്നു അദ്ദേഹം . ജില്ലാ പ്രസിഡന്റ് കെ.എന്‍. അജിത്കുമാര്‍ ആദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ടുറിസം പ്രമോഷന്‍ കൗണ്‍സില്‍ ആഫീസില്‍ നിന്ന് ആരംഭിച്ച ശ്രദ്ധാഞ്ജലി യാത്ര ദേശീയ ഐക്യത്തിന്റെ വിളംബരമായി ബോട്ട് ജെട്ടിയില്‍ സമാപിച്ചു. ''ഭീകരവാദത്തെ ഉന്മൂലനം ചെയ്ത് കാശ്മീരില്‍ ശാന്തത കൈവരിക്കുക' എന്ന ഇംഗ്ലീഷ് വാക്യം വിനോദ സഞ്ചാരികള്‍ ശ്രദ്ധിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനോദസഞ്ചാരികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എന്‍ജിഒ സംഘിനൊപ്പം വിദേശ വിനോദസഞ്ചാരികളും പങ്കു ചേര്‍ന്നു.
സംസ്ഥാന സമിതി അംഗം ശ്രീജിത്ത് കരുമാടി, ജില്ലാ സെക്രട്ടറി പി ജി ജിതീഷ് നാഥ്, ജില്ലാ ഭാരവാഹികളായ കെ ആര്‍ രജീഷ്, റ്റി എസ് സുനില്‍കുമാര്‍, ദീപുകുമാര്‍ കെ യു, ഫെറ്റോ ജില്ലാ പ്രസിഡന്റ് ആദര്‍ശ് സി റ്റി എന്നിവര്‍ സംസാരിച്ചു.
പി ജി ജിതീഷ് നാഥ്