- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശാസ്ത്രീയ പഠനങ്ങളും കര്‍മ്മപദ്ധതികളും അത്യാവശ്യം : സ്പീക്കര്‍ എ.എന്‍. ഷംസീര്‍
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശാസ്ത്രീയ പഠനങ്ങളും കര്‍മ്മപദ്ധതികളും അത്യാവശ്യമാണെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശ നല്‍കുന്നതിന് ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ നിര്‍മാണ പ്രവര്‍ത്തനത്തിലും പ്രദേശിക പാരിസ്ഥിതിക ഘടകങ്ങള്‍ കണക്കിലെടുത്ത് ശാസ്ത്രീയമായി പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രകൃതിയുമായുള്ള മനുഷ്യരുടെ ഇടപെടലിന്റെ സ്വാഭാവിക താളം നഷ്ടപ്പെട്ടപ്പോള്‍ അതിന്റെ പ്രത്യാഘാതം കാലാവസ്ഥാ വ്യതിയാനത്തിലൂടെ നാം നേരിട്ട് അനുഭവിക്കുകയാണ്.
'മനുഷ്യ-വന്യജീവി സംഘര്‍ഷം ഉള്‍പ്പെടെ ഇന്ന് കേരളം അഭിമുഖീകരിക്കുന്ന പരിസ്ഥിതി വിഷയങ്ങള്‍ക്ക് ശാശ്വതമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ പഠനങ്ങള്‍ അനിവാര്യമാണ്. വിവിധ പ്രകൃതി മേഖലകളിലെ ജൈവവൈവിധ്യം സൂക്ഷ്മമായി പഠിച്ചാണ് പദ്ധതികള്‍ രൂപപ്പെടുത്തേണ്ടത്'-ഷംസീര്‍ പറഞ്ഞു. പുതുക്കിയ കേരള സംസ്ഥാന ജൈവവൈവിധ്യ പരിപാലന കര്‍മ്മ പദ്ധതി രേഖ അദ്ദേഹം പ്രകാശനം ചെയ്തു.ബോര്‍ഡിന്റെ 20 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാശനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മന്ത്രി അധ്യക്ഷനായിരുന്നു.
നിയമസഭാ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍. അനില്‍കുമാര്‍, നിയമസഭ പരിസ്ഥിതി സമിതി ചെ യര്‍പേഴ്‌സണ്‍ ഡോ. ഈ. കെ. വിജയന്‍, എം.എല്‍.എമാര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തന്‍, പരിസ്ഥിതി വകുപ്പ് സെക്രട്ടറി സീരാം സാംബശിവ റാവു, ബോര്‍ഡ് അംഗങ്ങളായ ഡോ.ആര്‍. വി. വര്‍മ്മ, ഡോ. പ്രമോദ് കൃഷ്ണന്‍, , ഡോ. ജെ.എസ്. മിനി മോള്‍, ഡോ. എ.വി. സന്തോഷ് കുമാര്‍, ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പരിസ്ഥിതി സംരക്ഷണത്തിലും ജൈവവൈവിധ്യ പ്രചാരണത്തിലും മുന്‍ഗണന പുലര്‍ത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പുരസ്‌കാരം വിതരണം ചെയ്തു.കേരളത്തിന്റെ ജൈവവൈവിധ്യവും പ്രകൃതിദത്ത സവിശേഷതകളും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിന് ജൈവവൈവിധ്യ ബോര്‍ഡിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കഴിയുമെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ബോര്‍ഡ് പ്രസിദ്ധീകരിച്ച വിവിധ പുസ്തകങ്ങളുടെ പ്രകാശനം തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു.കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ ശാസ്ത്രീയ ബോധവും ആസൂത്രണ രീതികളും ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തന രീതി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം എല്‍ എ മാര്‍ക്കുള്ള 'സമ്പര്‍ക്ക സദസ്സില്‍' അഭിപ്രായമുയര്‍ന്നു. നിയമസഭാ സെക്രട്ടറി ഡോ. എന്‍. കൃഷ്ണ കുമാറും ചടങ്ങില്‍ പങ്കെടുത്തു