- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാമ്പൂരാംപാറ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നാല്‍പതാംവെള്ളി ആചരണം
പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിന്റെ വഴി തീര്‍ത്ഥാടന കേന്ദ്രമായ കവീക്കുന്ന് പാമ്പൂരാംപാറ വിശുദ്ധ വ്യാകുലമാതാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നാല്‍പതാംവെള്ളി ആചരണം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നാളെ (11/04/2025) നടക്കുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു.
ഇടപ്പാടി ധന്യന്‍ കദളിക്കാട്ടിലച്ചന്റെ ഭവനത്തില്‍ നിന്നും രാവിലെ 9 നു കുരിശിന്റെ വഴി ആരംഭിക്കും. തുടര്‍ന്നു പാമ്പൂരാംപാറ പളളിയില്‍ മൂന്നാനി സെന്റ് പീറ്റേഴ്സ് പള്ളി വികാരി ഫാ കുര്യന്‍ ആനിത്താനം വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 12 ന് നേര്‍ച്ചക്കഞ്ഞി വിതരണം.
Next Story