- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈബ്രന്റ് ബില്‍ഡ്‌കോണ്‍ 2025 പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ പ്രദര്‍ശനമായ വൈബ്രന്റ് ബില്‍ഡ്‌കോണ്‍ 2025, ഏപ്രില്‍ 13 ന് വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്യും. 27,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വിശാലമായ പ്രദര്‍ശന മേഖലയില്‍ 250-ലധികം പ്രദര്‍ശകരും, 50,000-ത്തിലധികം സന്ദര്‍ശകരും, 700-ലധികം അന്താരാഷ്ട്ര ഉപഭോക്താക്കളും പങ്കെടുക്കും.
യുഎസ്എ, മെക്‌സിക്കോ, ബ്രസീല്‍, യുകെ, സ്‌പെയിന്‍, യുഎഇ, വടക്കേ അമേരിക്ക, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ തുടങ്ങി 60-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളാണ് എക്‌സ്‌പോയില്‍ എത്തുന്നത്. സമാനതകളില്ലാത്ത കയറ്റുമതി, ഒഇഎം, സംരംഭ അവസരങ്ങള്‍ എന്നിവയാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് ഇതിലൂടെ സാധ്യമാകുന്നത്.
Next Story