- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂക്ഷ്മ എടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്‍ച്ചയ്ക്ക് കേരള സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
വാണിജ്യ, സേവന മേഖലകളില്‍ പുതിയ സംരംഭങ്ങളുടെ കുതിപ്പിന് സാക്ഷ്യം വഹിക്കുന്ന ഈ കാലഘട്ടത്തില്‍ ഉല്‍പ്പാദനമേഖലയിലും സമാനമായ വളര്‍ച്ച കൈവരിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ) മെട്രോ മാര്‍ട്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ 2024 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വളര്‍ച്ച യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായിക രംഗത്തെ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് നിരന്തര പിന്തുണയുമായി നിലകൊള്ളുന്ന കെ. എസ്. എസ്. എസ്. ഐ. യെ അഭിനന്ദിച്ച മന്ത്രി പി. രാജീവ്, കാക്കനാടുള്ള കിന്‍ഫ്ര അന്താരാഷ്ട്ര എക്സിബിഷന്‍ സെന്ററിന് സമീപം പുതിയൊരു കണ്‍വെന്‍ഷന്‍ സെന്റര്‍ കൂടി സ്ഥാപിക്കുമെന്ന് വേദിയില്‍ പ്രഖ്യാപിച്ചു.
കേരളത്തിന്റെ വ്യവസായിക വളര്‍ച്ചയ്ക്കും സംരംഭകത്വത്തിനും വലിയ പ്രോത്സാഹനമേകാന്‍ ചുരുങ്ങിയ ഈ ദിവസങ്ങളില്‍ ഈ പരിപാടിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കെ. എസ്. എസ്. ഐ. എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍ പറഞ്ഞു. ഇക്കൊല്ലം 300 സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. ജനുവരി 2026ല്‍ എക്‌സ്‌പോയുടെ രണ്ടാം പതിപ്പ് നടത്താനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ ചെയര്‍മാനും എം.ഡിയുമായ ശ്രീ. മധു എസ്. നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു. അര്‍ഹരായവര്‍ക്കുള്ള കെ. എസ്. എസ്. എഫ് മരണാനന്തര ധനസഹായത്തിന്റെ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ) മെട്രോ മാര്‍ട്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക പ്രദര്‍ശനം, സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ്, കേന്ദ്ര ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയം, കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി. എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) വിവിധ പദ്ധതികള്‍ അവതരിപ്പിക്കുന്ന സെമിനാറും കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ (കെ.എസ്.എസ്.ഐ.എ) ജനറല്‍ കൗണ്‍സില്‍ യോഗവും നടന്നു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ ധനസഹായ പദ്ധതികളുടെ സിമ്പോസിയമാണ് മൂന്നാം ദിവസത്തെ പ്രധാന ആകര്‍ഷണം. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്യാനെത്തും. റവന്യൂ മന്ത്രി കെ.രാജന്‍ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഇന്ത്യക്കകത്തും വിദേശത്തും വ്യാവസായിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന മുന്നൂറോളം കമ്പനികള്‍, വ്യവസായപ്രമുഖര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകള്‍, പ്രെസെന്റേഷനുകള്‍, ശില്പശാലകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. വ്യവസായങ്ങള്‍ തുടങ്ങാനും നിലവിലുള്ളവ വികസിപ്പിക്കാനും ഉദ്ദേശിക്കുന്നവര്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനായി വിവിധ ബാങ്കുകളുടെ പ്രത്യേക ഡെസ്‌കുകളും സജ്ജീകരിച്ചിട്ടുണ്ട്. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിനുള്ള പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവര്‍ക്ക് പൊതു, സ്വകാര്യ രംഗങ്ങളിലെ പ്രതിനിധികളുമായി സംസാരിക്കാനുള്ള അവസരമുണ്ടാകും.
മുന്‍ നിയമസഭാംഗം മമ്മദ് കോയ, തൃശൂര്‍ എം.എസ്.എം.ഇ ഡി.എഫ്.ഒ മേധാവിയും ഐ.ഇ.ഡി.എസ് ജോയിന്റ് ഡയറക്ടറുമായ ജി.എസ്. പ്രകാശ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് സിഎംഡി മധു എസ് . നായര്‍, കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ അഡ്മിറല്‍ ശ്രീകുമാര്‍ നായര്‍, (റിട്ട), കെ.എസ്.എസ്.എഫ് ചെയര്‍മാന്‍ എം. ഖാലിദ്, കെ.എസ്.എസ്.ഐ.എയുടെ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ധീന്‍, IIIE - 2024 എക്‌സ്‌പോയുടെ ചെയര്‍മാന്‍ കെ.പി രാമചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി ജോസഫ് പൈകട, വൈസ് പ്രെസിഡന്റുമാരായ പി.ജെ ജോസ്, എ.വി. സുനില്‍ നാഥ്, എ. ഫാസിലുദ്ധീന്‍, ജോയിന്റ് സെക്രട്ടറിമാരായ എം.എസ്. അനസ്, എം.എം. മുജീബ് റഹിമാന്‍, എക്‌സ്‌പോയുടെ സി.ഇ.ഒ സിജി നായര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ദാമോദര്‍ അവണൂര്‍,കെ.എസ്.എസ്.ഐ.എ ന്യൂസിന്റെ ചീഫ് എഡിറ്റര്‍ എസ്. സലിം, ട്രെഷറര്‍ ബി. ജയകൃഷ്ണന്‍, തുടങ്ങിയവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്തു.