കേരളത്തിലെ ഐ ടി ജീവനക്കാരുടെ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവത്തി (PQFF - 24) ലേക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം അതിന്റ തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ് .കേരളത്തിലെ പ്രധാന ഐ ടി കേന്ദ്രങ്ങളായ ടെക്‌നോപാര്‍ക്ക് , ഇന്‍ഫോപാര്‍ക്ക് , സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെയും ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ IT കമ്പനികളില്‍ ജോലി ചെയ്യുന്ന എല്ലാ ഐ ടി ജീവനക്കാര്‍ക്കും ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാവുന്നതാണ്. പ്രതിധ്വനി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ (PQFF2024) പ്രദര്‍ശനവും പുരസ്‌കാരദാനവും 2024 ഡിസംബറില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ വെച്ച് നടക്കുന്നതായിരിക്കും.

ഐ ടി ജീവനക്കാര്‍ സംവിധാനം ചെയ്ത 600 ഇല്‍ പരം ഹ്രസ്വ ചിത്രങ്ങള്‍ മുന്‍ വര്‍ഷങ്ങളിലായി ക്വിസ ഫിലിം ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ ശ്രീ. ഷാജി N കരുണ്‍ , വിനീത് ശ്രീനിവാസന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാമപ്രസാദ്, ജയരാജ്, ദിലീഷ് പോത്തന്‍, അമല്‍ നീരദ്, ഖാലിദ് റഹ്മാന്‍, വിധു വിന്‍സെന്റ്, ജിയോ ബേബി, എം എഫ് തോമസ്, ടി കെ രാജീവ്കുമാര്‍ തുടങ്ങിയ പ്രശസ്തരാണ് മുഖ്യാതിഥികളായി കഴിഞ്ഞ വര്‍ഷങ്ങളില്‍ മേളയ്ക്ക് എത്തിയിട്ടുള്ളത് . റോസ് മേരി , സജിന്‍ ബാബു, ഷെറി, സനല്‍കുമാര്‍ ശശിധരന്‍ , നേമം പുഷ്പരാജ്, ശ്രീബാല കെ മേനോന്‍ ,വിധു വിന്‍സെന്റ് , വിനു എബ്രഹാം , സുലോചന റാം മോഹന്‍ ,ഭവാനി ചീരത് , നൂറനാട് രാമചന്ദ്രന്‍ , കെ എ ബീന, സുദേവന്‍, കൃഷ്ണേന്ദു കലേഷ്, കൃഷാന്ത്, അര്‍ച്ചന പദ്മിനി എന്നിവര്‍ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവത്തിന്റെ ജൂറി അംഗങ്ങളായും മുന്‍ വര്‍ഷങ്ങളില്‍ ടെക്നോപാര്‍ക്കിലെത്തി. പ്രശസ്ത സിനിമ നിരൂപകന്‍ ശ്രീ എം എഫ് തോമസ് ആയിരുന്നു ആദ്യത്തെ ഒന്‍പതു വര്‍ഷങ്ങളില്‍ ജൂറി ചെയര്‍മാന്‍. പത്താമത് ഫിലിം ഫെസ്റ്റിവലിന്റെ ജൂറി ചെയര്‍മാന്‍ കൃഷ്ണേന്ദു കലേഷും പതിനൊന്നാമത് ഫെസ്റ്റിവലില്‍ ദീപിക സുശീലനും പന്ത്രണ്ടാമത് ഫെസ്റ്റിവലില്‍ സജിത മഠത്തിലും ആയിരുന്നു ജൂറി ചെയര്‍മാന്മാര്‍.

ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് Rs.20000/- രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് Rs10000/- രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടാവും. 2024 നവംബര്‍ 30 ആണ് മേളയിലേക്ക് ചിത്രങ്ങള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി

രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

https://prathidhwani.org/Qisa2024

സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ബന്ധപ്പെടുക :

ഫെസ്റ്റിവല്‍ ഡയറക്ടര്‍ - രോഹിത് കൊല്ലതൊടിയില്‍ (8943802456)

കണ്‍വീനര്‍ (ടെക്‌നോപാര്‍ക്) - ഹരി എസ് (97905 98958)

കണ്‍വീനര്‍ (ഇന്‍ഫോപാര്‍ക്) - ശ്രീനാഥ് ഗോപിനാഥ് (94470 40733)

കണ്‍വീനര്‍ (കോഴിക്കോട് സൈബര്‍പാര്‍ക് ) ഗായത്രി (94954 95039 )

Email: prathidhwani.qisa@gmail.com