- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്‌നോപാര്‍ക്കിലെ നോണ്‍ ഐ ടി ജീവനക്കാര്‍ക്ക് പ്രതിധ്വനി റൈസ് പാക്കറ്റുകള്‍ ഓണസമ്മാനമായി നല്‍കി
ടെക്‌നോപാര്‍ക്കിലെ 725 ലധികം നോണ്‍ ഐ ടി ജീവനക്കാര്‍ക്കാണ് പ്രതിധ്വനി റൈസ് ബക്കറ്റ് ചലഞ്ചു വഴി ലഭിച്ച അരി വിതരണം ചെയ്തത്. ഹൌസ് കീപ്പിങ് സ്റ്റാഫ്, ഫെസിലിറ്റി സ്റ്റാഫ്, ഗാര്‍ഡനേഴ്‌സ്, സെക്യൂരിറ്റി സ്റ്റാഫ് തുടങ്ങി ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന മുഴുവന്‍ നോണ്‍ ഐ ടി ജീവനക്കാര്‍ക്കും റൈസ് പാക്കറ്റുകള്‍ വിതരണം നടത്തി.
ടെക്‌നോപാര്‍ക്ക് ഫെസ് 1 ഭവാനി ബില്‍ഡിങ്ങില്‍ വച്ച് പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രന്‍ വിതരണം ഉത്ഘാടനം ചെയ്തു. ഫെസ് 3, കിന്‍ഫ്രാ, ആംസ്റ്റര്‍ എന്നിവിടങ്ങളില്‍ വച്ചാണ് വിതരണം പൂര്‍ത്തീകരിച്ചത്. പ്രസിഡന്റ് വിഷ്ണു രാജേന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് അനീഷ്, ജോയിന്റ് കണ്‍വീനര്‍ ജയകൃഷ്ണ ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതിധ്വനിയുടെ റൈസ് ബക്കറ്റ് ചലഞ്ചിന്റെ ഭാഗമായി 5 കിലോഗ്രാം അരി പാക്കറ്റുകള്‍ ഐ ടി ജീവനക്കാര്‍ ടെക്‌നോപാര്‍ക്കിലെ വിവിധ കെട്ടിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബക്കറ്റുകളില്‍ നിക്ഷേപിച്ചിരുന്നു. ഇങ്ങനെ നടത്തിയ ചലഞ്ചു വഴി ലഭിച്ച അരിയാണ് നോണ്‍ ഐ ടി ജീവനക്കാര്‍ക്ക് ഓണസമ്മാനമായി നല്‍കിയത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിധ്വനി മറ്റു ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരുന്നു. വയനാട് ദുരന്തത്തില്‍ വീട് നഷ്ട്ടപെട്ടവര്‍ക്ക് 2 വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ ഗവണ്മെന്റിനെ സന്നദ്ധത പ്രതിധ്വനി അറിയിച്ചിട്ടുണ്ട്. വീട് നിര്‍മ്മിക്കുന്നതിനായി ഐ ടി ജീവനക്കാരുടെ സംഭാവന 28.39 ലക്ഷം രൂപയായി.