- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവലിന്റെ പതിമൂന്നാമത് പതിപ്പിന്റെ ഫിലിം സ്‌ക്രീനിങ്ങും അവാര്‍ഡ്ദാന ചടങ്ങുകളും നാളെ ടെക്നോപാര്‍ക്കില്‍
പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവലിന്റെ പതിമൂന്നാമത് പതിപ്പിന്റെ (PQFF'24) ഫിലിം സ്‌ക്രീനിങ്ങും അവാര്‍ഡ്ദാന ചടങ്ങുകളും ജനുവരി 18ന് നടക്കും. ടെക്‌നൊപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്ന ഫിലിം സ്‌ക്രീനിംഗ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. പ്രശസ്ത ചലച്ചിത്ര എഡിറ്ററും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍പേഴ്‌സനുമായിരുന്ന ബീന പോളാണ് ജൂറി ചെയര്‍പേഴ്‌സണ്‍. പ്രശസ്ത ചലച്ചിത്ര നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രൊഫ്. അലിയാര്‍, പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പ്രശാന്ത് വിജയ് തുടങ്ങിയവരാണ് മറ്റ് ജൂറി അംഗങ്ങള്‍. ഐ ടി ജീവനക്കാര്‍ സംവിധാനം ചെയ്ത 32 ഷോര്‍ട്ട് ഫിലിമുകളാണ് ഈ വര്‍ഷം ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്നത്.
വൈകിട്ട് 7 മണിക്ക് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് പ്രശസ്ത കലാകാരന്‍ ശ്രീ സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം നിര്‍വഹിക്കുന്നു. സ്‌പെഷ്യല്‍ ഡോക്യൂമെന്ററി 'ഞാനും..' അന്നേ ദിവസം അവാര്‍ഡ് ദാന ചടങ്ങിന് തൊട്ടുമുന്‍പായി പ്രദര്‍ശിപ്പിക്കും.
കഴിഞ്ഞ 9 ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന ചലച്ചിത്ര സംബന്ധിയായ പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു PQFF'24. ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് 3 ചലച്ചിത്രങ്ങള്‍ (കമ്മട്ടിപാടം, നിര്‍മ്മാല്യം , The lunch box) KSFDC യുമായി സഹകരിച്ച് 2 ചലച്ചിത്രങ്ങള്‍ (ചുരുള്‍ , B32 to44) SiGNS ഫെസ്റ്റിവലില്‍ നിന്ന് അവാര്‍ഡ് നേടിയ ഹ്രസ്വ ചിത്രങ്ങള്‍ , ഡോക്യൂമെന്ററികള്‍ എന്നിവയുടെയൊക്കെ പ്രദര്‍ശനങ്ങള്‍ കൂടാതെ, ഫോട്ടോഗ്രാഫി, ആക്ടിങ്, അനിമേഷന്‍ എന്നിവയില്‍ വര്‍ക്ക്ഷോപ്പുകള്‍, ചലച്ചിത്ര ഗാനസന്ധ്യ, മിമിക്രി, സ്റ്റാന്‍ഡ് അപ്പ് കോമെഡി, ഫിലിം ക്വിസ് തുടങ്ങിയ പരിപാടികള്‍ ജനുവരി 6 മുതല്‍ ജനുവരി 16 വരെ ടെക്‌നൊപ്പാര്‍ക്കിലും ഇന്‍ഫോപ്പാര്‍ക്കിലുമായി നടന്നു.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 20,000/- രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 10,000/- രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടാവും.
ഐ ടി ജീവനക്കാര്‍ സംവിധാനം ചെയ്ത 375 ല്‍ പരം ഹ്രസ്വ ചിത്രങ്ങള്‍ മുന്‍വര്‍ഷങ്ങളിലായി മാറ്റുരയ്ക്കപ്പെട്ടിട്ടുള്ള ''പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവല്‍'' ഐ ടി മേഖലയില്‍ നടക്കുന്ന ഏക ഫിലിം festivalപ്രശസ്ത ചലച്ചിത്ര പ്രതിഭകളായ ഷാജി എന്‍ കരുണ്‍, വിനീത് ശ്രീനിവാസന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാമപ്രസാദ് , ജയരാജ് , ദിലീഷ് പോത്തന്‍, അമല്‍ നീരദ്, ഖാലിദ് റഹ്മാന്‍,വിധു വിന്‍സെന്റ്, ജിയോ ബേബി , MF തോമസ്, TK രാജീവ് കുമാര്‍ തുടങ്ങിയവരാണ് 2012 മുതല്‍ നടന്നുവരുന്ന പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവലില്‍ മുഖ്യ അതിഥികളായി എത്തിയത്.
ഏവരെയും ടെക്‌നോപാര്‍ക്ക് ട്രാവന്‍കൂര്‍ ഹാളിലേക്ക് പ്രതിധ്വനി സ്വാഗതം ചെയ്യുന്നു. ..