- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ ടി ജീവനക്കാരുടെ കലാസാഹിത്യ മത്സരമായ പ്രതിധ്വനി സൃഷ്ടി 11-ആം പതിപ്പിന്റെ അവാര്‍ഡ് ദാനം പ്രശസ്ത കവി ശ്രീ മുരുകന് കാട്ടാക്കട നിര്‍വഹിച്ചു
കേരളത്തിലെ എല്ലാ ഐടി പാര്‍ക്കിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ പങ്കെടുത്ത സൃഷ്ടി-11 ആം പതിപ്പില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലായി കഥകളും കവിതകളും ലേഖനങ്ങളുമായി മുന്നൂറോളം രചനകള്‍ ലഭിച്ചു. കേരള സാഹിത്യ അക്കാദമി അംഗം വി.എസ് ബിന്ദു ജൂറി ചെയര്‍ ആയ പാനലില്‍ കഥാകൃത്ത് ജേക്കബ് എബ്രഹാം, ശ്രീ. ഗോപീകൃഷ്ണന് കോട്ടൂര്‍, എ.ജി. ഒലീന, സജിനി എസ്, പി ജയകൃഷ്ണന്, ജയശ്രീ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് വിവിധ വിഭാഗങ്ങളിലെ വിജയികളെ തിരഞ്ഞെടുത്തത്.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ വച്ചു നടന്ന സമാപനത്തില്‍ മലയാളം മിഷന് ഡയറക്ടറും പ്രശസ്ത കവിയുമായ ശ്രീ മുരുകന് കാട്ടാക്കട ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ രേണുക, പക എന്നീ കവിതകള്‍ ആലപിച്ചു. യുവത്വത്തില്‍ അകാല മൃത്യു വരിച്ച വിപ്ലവ കവിയായിരുന്ന ചങ്ങമ്പുഴയുടെ ശാരദാംബരം ചാരുചന്ദ്രിക, മലരണി കാടുകള്‍ തിങ്ങി വിങ്ങി എന്നീ കവിതകള്‍ ടെക്കികളോടൊപ്പം അദ്ദേഹം ചൊല്ലി. ശേഷം ഇംഗ്ലീഷ് രചനകളുടെ ജൂറിയായ ജേക്കബ് എബ്രഹാം ഐടി ജീവനക്കാര്‍ എഴുത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നതിന്റെ സന്തോഷവും ഇത്രയും യുവ എഴുത്തുകാരെ ഒരുമിച്ചു കാണാന്‍ സാധിച്ചതിന്റെ ആഹ്ലാദവും പങ്കുവച്ചു.യു എസ് ടി യിലെ ഐടി ജീവനക്കാരനായ ജയ്ദേവ് എഴുതിയ 'അന്തര്യാമി' എന്ന നോവലും സ്പീരിഡിയനിലെ ദീപ്തിയുടെ മകള്‍ പ്ലസ് ടു നു പഠിക്കുന്ന രുഗ്മിണിയുടെ കവിതാ പുസ്തക പ്രകാശനവും നടന്നു.
പ്രതിധ്വനിയുടെ തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് യൂണിറ്റുകള്‍ സംയുക്തമായി ആയിരുന്നു സൃഷ്ടി 11ആം പതിപ്പിന്റെ സംഘാടനം. പ്രതിധ്വനി സാഹിത്യ ക്ലബ്ബ് കണ്‍വീനര്‍ നെസിന് ശ്രീകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ സൃഷ്ടിയുടെ ജനറല്‍ കണ്‍വീനര്‍ മീര എം എസ് സ്വാഗതവും, പ്രതിധ്വനി പ്രസിഡന്റ് വിഷ്ണു രാജേന്ദ്രന് ആശംസയും സൃഷ്ടി ജോയിന്റ് കണ്‍വീനര്‍ ബിസ്മിത നന്ദിയും പറഞ്ഞു. പ്രതിധ്വനി സംസ്ഥാന കണ്‍വീനര്‍ രാജീവ് കൃഷ്ണന്, പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗം അഞ്ചു ഡേവിഡ്, സൃഷ്ടി വെബ്സൈറ്റ് കണ്‍വീനര്‍ രാജി, സൃഷ്ടി വെബ്സൈറ്റ് ആര്‍ക്കിടെക്റ്റ് സിനു ജമാല്‍ എന്നിവര്‍ അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
വിജയികള്‍ക്കും പങ്കെടുത്ത എല്ലാവര്ക്കും പ്രതിധ്വനിയുടെ അഭിനന്ദനങ്ങള്‍.
വിജയികള്‍:
Malayalam Story
---------------
First prize- Afshan saif (GD Innovative Solutions) പ്രതിധ്വനികള്‍
Second prize- Nipun Varma (UST Global)ഇരുട്ടും വെളിച്ചവും
Third prize- Elsamma Tharian (UST Global)-വര്ണ്ണക്കടലാസുകള്
Reader's choice- Vishnu K Shaji(Norden Communication, Kochi) - ഓര്മ
English Story
--------------
First prize- Gauri Jela (HCL Tech)- Chimera
Second prize- Gopalakrishnan R (TCS Trivandrum) Once Upon a Time - A Middle Class Morning
Third prize- Sony Mathew(Allianz Technology) - Pa
Reader's choice- Ajith kavirajan( Innovation Incubator) - Empty Scales
Tamil Story
-------------
Consolation Prize- S. Mani Ramalingam, Thoughtline Technologies
Linse Antony - UST Global
Hindi Story
------------
Consolation Prize: Sheeja Joseph - Compu Needs IT Solutions
Arathy S Lal - PromptTech Global
Malayalam Poem
------------------
First prize- Sreesha T S - Infosys (വിഴുങ്ങിയ വാക്കുകള്‍)
Second prize- Vinod Appu P G - Ashling ( ശില്പ പറയുന്നത്)
Third prize- Sreejamol N S - UST Global ( തനിച്ചിരിക്കുമ്പോളെല്ലാം വീടെന്നോടു സംസാരിച്ചു തുടങ്ങും )
Reader's choice- Vijin Raj T S - ബാല്യകാലം
English Poem
---------------
First prize- Gauri Jela (HCLTech) - The spermatozoon
Second prize- Anakha B (INSPIRED SOFTWARE DEVELOPMEN) Fight or Flight
Third prize- Rugma Harikrishnan(EY,) - The Old Owl
Reader's choice- Nazirin Fathima (Valoriz Digital, Technopark The Heart Of Self Love
Tamil Poem
-------------
First prize: S. Mani Ramalingam - Thoughtline Technologies, Technopark, TVM - ??????! ?????? ?????
Second prize:
Kripa Balasubramanian - EY - ???? : ???????
Third prize: Linse Antony- UST ??????
Reader's choice: Sachin Deepan Genrobotics innovation private limited, ??????????? ?????
Hindi Poem
-------
First Prize- Arathy S. Lal, PromptTech Global Pvt Ltd,
Second Prize: Nazirin Fathima, Valoriz Digital,
Third Prize: Manju Madhanan, Reflections Info Systems,
Reader's choice: Femina P A, Genrobotic Innovations Pvt. Ltd.
Malayalam Article
----------
First Prize: Nipun Varma, UST Global.
Second Prize: Lakshmi Mohandas, Allianz Technology
Third Prize: Athira U, EY
Reader's choice: Anoop S, Allianz
English Article
--------
First Prize: Lakshmi Mohandas, Allianz Technology
Second Prize: Arunima G.S Krishnaletha, Allianz Technology,
Third Prize: J Merlin George, ThoughtLine Technologies
Reader's choice: Felicia Hyacinth Chelat, EY.
Consolation Prize: Jayanth Abraham , Allianz Technology
Tamil Article
-------
Consolation Prize: S. Mani Ramalingam
Thoughtline Technologies
Hindi Article
-------
Consolation Prize: Sheeja Joseph
Compu Needs IT Solutions
Cartoon
-----
First Prize: Rahul Raveendran, Toonz Animation, NILA
Second Prize: Fayas K M, RRD
Third Prize: Vishnu P P, Tata Elxi
Water Color
------
First Prize: Shincy P V, Socius Innovations Global
Second Prize: Rony M Peter, Analyse Digital
Third prize: Santily P V, iDynamics &
Rahul Narayanan, Paperchase Accountancy
Pencil drawing
---------------
First Prize: Rony M Peter, Analyse Digital
Second Prize: Santily P V, iDynamics
Third Prize: Rahul Narayanan, Paperchase Accountancy & Shincy P V, Socius Innovations Global