ഭുവനേശ്വര്‍ | ഒഡിഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറിശരീഫ് കാരശ്ശേരി പങ്കെടുക്കും. കണ്‍വന്‍ഷന്റെ ഭാഗമായി നടക്കുന്ന പ്ലീനറി സെഷനുകളിലും അദ്ദേഹം പങ്കെടുക്കും.പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിന് ഇടപെടല്‍ നടത്തുമെന്ന് ശരീഫ് പറഞ്ഞു.

50 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം ഇന്ന് (ബുധന്‍) പ്രവാസി യുവജന കണ്‍വന്‍ഷനോടെയാണ് ആരംഭിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, യുവജനകാര്യ-കായിക മന്ത്രി മന്‍സുഖ് മാണ്ഡ്വിയ, മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി എന്നിവര്‍ സംബന്ധിച്ചു.

ഔദ്യോഗിക ഉദ്ഘാടനം നാളെ (വ്യാഴം) പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ചടങ്ങില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ പ്രസിഡന്റ് ക്രിസ്റ്റിന്‍ കാര്‍ല കാങ്ങലൂ മുഖ്യാതിഥിയാകും. വെള്ളിയാഴ്ച സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അധ്യക്ഷത വഹിക്കും. പരിപാടിയില്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.