- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ക്ഷേമനിധി അപേക്ഷകളിലെ കാലതാമസം: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം
തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ സമര്‍പ്പിക്കപ്പെട്ട പെന്ഷന്, അംഗത്വ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിലെ അനാവശ്യ കാലതാമസം അവസാനിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് അപേക്ഷകളാണ് യാതൊരു നടപടിയും സ്വീകരിക്കാതെ മാസങ്ങളായി കെട്ടിക്കിടക്കുന്നത്. അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ആറു മാസത്തിലധികം എടുക്കുന്നത് കാരണം പ്രായമായവരും നാട്ടില്‍ തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്ക് പെന്ഷന് ലഭിക്കാന്‍ വലിയ പ്രയാസമാണ് നേരിടുന്നത്. ഇതിനുപുറമെ, നിസ്സാരവും പരിഹരിക്കാവുന്നതുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷകള്‍ നിരസിക്കുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്.
ബോര്‍ഡിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നിരുത്തരവാദപരമായ സമീപനം പ്രവാസി സമൂഹത്തോടുള്ള അനീതിയും ഒപ്പം വെല്ലുവിളിയുമ മാണ് വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. പരിഹാരം ഉണ്ടാവാത്ത പക്ഷം പ്രവാസികളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്കാന് പ്രവാസികള്‍ നിര്‍ബന്ധതരാകുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
പ്രസിഡണ്ട് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.കെ. ഷാജഹാന്, എം.എസ്. സലാഹുദ്ദീന്, അക്ബര്‍ ചാവക്കാട് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജാബിര്‍ വടക്കാങ്ങര സ്വാഗതവും ട്രഷറര്‍ കുഞ്ഞിപ്പ തൃശൂര്‍ നന്ദിയും പറഞ്ഞു.