- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളോണിയല്‍ കാലവും സ്വതന്ത്ര ഇന്ത്യയും ആദിവാസികളോട് നീതി പാലിച്ചില്ല: പ്രൊഫ. ഭാംഗ്യ ഭുഖ്യാ
ബ്രിട്ടീഷ് ഭരണവും സ്വതന്ത്ര ഇന്ത്യന്‍ ഭരണകൂടവും ആദിവാസികളോട് നീതി പാലിച്ചില്ലെന്ന് ഹൈദ്രാബാദ് സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസര്‍ ഭാംഗ്യ ഭുഖ്യാ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കാലടി മുഖ്യക്യാമ്പസിലെ അക്കാദമിക് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ദലിത് ബന്ധു എന്‍. കെ. ജോസ് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രചനകളിലെ ആദിവാസികള്‍: വൈജ്ഞാനികവും രീതിശാസ്ത്രപരവുമായ ആശങ്കകള്‍' എന്നതായിരുന്നു പ്രഭാഷണ വിഷയം. ഇരുപതാം നൂറ്റാണ്ടിലെ വംശപഠനങ്ങളിലും ഇന്ത്യന്‍ സാമൂഹിക പഠനങ്ങളിലും ആദിവാസി ജാതി വ്യവസ്ഥയിലേക്ക് പരിണമിക്കുന്ന സാമൂഹ്യ വിഭാഗങ്ങളെയാണ് പഠിക്കപ്പെട്ടത്. ആദിവാസി യുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുകയും കര്‍തൃത്വമില്ലാത്തവരായി അവരെ നിര്‍മ്മിക്കുകയും ചെയ്തത് അപലപനീയമാണെന്നും പ്രൊഫസര്‍ ഭാംഗ്യ ഭുഖ്യാ പറഞ്ഞു.
വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചരിത്ര വിഭാഗം അധ്യക്ഷ പ്രൊഫ. സൂസന്‍ തോമസ്, ദലിത് ബന്ധു എന്‍. കെ. ജോസ് പഠന കേന്ദ്രം സെക്രട്ടറി പി. കെ. കുമാര്‍, ചരിത്ര വിഭാഗം പ്രൊഫ. ഡോ. എന്‍. ജെ. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.