- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാലന്റ് പബ്ലിക് സ്‌കൂള്‍ കലോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം
വടക്കാങ്ങര: ടാലന്റ് പബ്ലിക് സ്‌കൂളിന്റെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കലോല്‍സവത്തിന് തുടക്കം. പ്രശസ്ത ആകാശവാണി ഡ്രാമ ആര്‍ട്ടിസ്റ്റും കലാകാരനുമായ മനോജ് കുമാര്‍ പെരിന്തല്‍മണ്ണ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളിന്റെ ആര്‍ട്‌സ് ഫെസ്റ്റ് (ഫെലീഷ്യ 2K25) ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 25, 26, 27 തിയ്യതികളില്‍ സ്‌കൂളില്‍ നടക്കുന്ന ആര്‍ട്‌സ് ഫെസ്റ്റ് അഞ്ച് സ്റ്റേജുകളിലായി മോണ്ടിസോറി തലം മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈവിധ്യമാര്‍ന്ന സര്‍ഗാത്മക കഴിവുകള്‍ മാറ്റുരയ്ക്കും.
ഉദ്ഘാടന സെഷനില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദലി കൊടിഞ്ഞി സ്വാഗതം പറഞ്ഞു. സ്‌കൂള്‍ കമ്മിറ്റി സെക്രട്ടറി യാസിര്‍ കരുവാട്ടില്‍, പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തില്‍, സ്‌കൂള്‍ കള്‍ച്ചറല്‍ മിനിസ്റ്റര്‍ നിഹാ നെസല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സി.സി.എ കണ്‍വീനര്‍ രജീഷ് മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.