കൊച്ചി: നെസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായ പാക്കേജ്ഡ് കുടിവെള്ള കമ്പനിയായ ക്യൂ ലൈഫ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി. 500 മില്ലി ഗ്ലാസ് ബോട്ടില്‍ ആല്‍ക്കലൈന്‍ വാട്ടര്‍, ടെട്രാ പാക്കറ്റില്‍ എന്‍ജൂസ് മാംഗോ, 'ഉപ്‌സോ' എന്ന പേരില്‍ ഉപ്പുസോഡ എന്നിവയാണ് പുതിയ ഉത്പന്നങ്ങള്‍. ആല്‍ക്കലൈന്‍ വാട്ടറിന് 120 രൂപയും ബാക്കിയുള്ളവയ്ക്ക് 10 രൂപ വീതവുമാണ് വില.

25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും മിഡില്‍ ഈസ്റ്റിലേക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് ജനറല്‍ മാനേജര്‍ എം. പ്രദീപ്, നെസ്റ്റ് ഗ്രൂപ്പ് സീനിയര്‍ കോര്‍പ്പറേറ്റ് ജനറല്‍ മാനേജര്‍ തോമസ് എബ്രഹാം എന്നിവര്‍ അറിയിച്ചു. ഗോള്‍ഡന്‍ വാലി, എന്‍ജൂസ് എന്നീ ബ്രാന്‍ഡുകളിലും ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.