- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് ടാക്സി ഇനി കേരളത്തിലും; സംസ്ഥാനത്ത് ആദ്യത്തെ അംഗീകൃത ലൈസന്‍സ് സ്വന്തമാക്കി റാപ്പിഡോ

കൊച്ചി: നിയന്ത്രിത നഗര ഗതാഗതത്തില്‍ നാഴികക്കല്ലായ നേട്ടമായി മാറിക്കൊണ്ട് ഇന്ത്യയിലെ മുന്‍നിര മൊബിലിറ്റി പ്ലാറ്റ്ഫോമായ റാപ്പിഡോ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ലൈസന്‍സ് നേടി. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ അംഗീകൃത ലൈസന്‍സുള്ള അഗ്രിഗേറ്ററായി റാപ്പിഡോ മാറി. ഇരുചക്ര, മുച്ചക്ര, നാലു ചക്രവാഹന വിഭാഗങ്ങളിലെല്ലാം റാപ്പിഡോ ഈ ലൈസന്‍സ് നേടിയിട്ടുണ്ട്.
ലൈസന്‍സ് നിലവില്‍ വരുന്നതോടെ കൊച്ചിയിലും തിരുവനന്തപുരത്തും റാപ്പിഡോ ബൈക്ക് ടാക്സി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കേരളത്തില്‍ ഘടനാപരവും നിയമപരവുമായ നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ള ഇരുചക്രവാഹന ഗതാഗതത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടും. സംസ്ഥാന അധികാരികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതിനും നിയന്ത്രണ ചട്ടക്കൂടുകള്‍ പാലിക്കുന്നതിനും യാത്രക്കാര്‍ക്ക് സുരക്ഷിതവും താങ്ങാനാവുന്നതുമായ ആദ്യ-അവസാന മൈല്‍ കണക്ടിവിറ്റി നല്‍കുന്നതിനുമുള്ള റാപ്പിഡോയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു ഇത്.
പ്രാദേശികര്‍ക്ക്, പ്രത്യേകിച്ച് വഴക്കമുള്ളതും മാന്യവുമായ വരുമാന രീതികള്‍ തേടന്ന യുവാക്കള്‍ക്കും ഗിഗി തൊഴിലാളികള്‍ക്കും അര്‍ഥവത്തായ ഉപജീവന അവസരങ്ങള്‍ തുറക്കാന്‍ ഈ സംരംഭം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലൈസന്‍സ് ഉള്ള ബൈക്ക് ടാക്സി സേവനങ്ങള്‍ ഔപചാരികമാക്കുന്നതിലൂടെ കേരളത്തിലെ നഗര സഞ്ചാര ആവാസവ്യവസ്ഥയുടെ പരിണാമത്തിന് സംഭാവന നല്‍കുന്നതിനൊപ്പം സമഗ്രമായ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുക എന്നതാണ് റാപ്പിഡോ ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ പാളിച്ചുള്ള ഇരുചക്രവാഹന സഞ്ചാരത്തില്‍ ശക്തമായ ഒരു മാതൃക സൃഷ്ടിക്കുകയും സുസ്ഥിരവും ജനകേന്ദ്രീ കൃതവുമായ ഗതാഗത പരിഹാരങ്ങള്‍ ലഭ്യമാക്കുന്നവര്‍ എന്ന നിലയിലുള്ള റാപ്പിഡോയുടെ പങ്കിന് അടിവരയിടുകയും ചെയ്യുന്നു ഇത്.
'ഗതാഗത ആവാസവ്യവസ്ഥയിലെ നിര്‍ണായക വിടവുകള്‍ മുന്‍കൈയെടുത്ത് തിരിച്ചറിഞ്ഞ് പരിഹരിച്ചതിന് കേരള സര്‍ക്കാരിനോട് ഞങ്ങള്‍ നന്ദിപറയുന്നു. രാജ്യത്തുടനീളം പ്രത്യേകിച്ച ടിയര്‍2, ടിയര്‍ 3 നഗരങ്ങളില്‍ എല്ലാ മുക്കിലും മൂലയിലും ഗതാഗതം സാധ്യമാക്കുന്ന വിശ്വസനീയമായ ഒരു പരിഹാരമായി ബൈക്ക് ടാക്സികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ മോഡല്‍ ഇപ്പോള്‍ കേരളത്തിലേക്ക് നിയന്ത്രിതവും ഉത്തരവാദിത്വമുള്ളതുമായ രീതിയില്‍ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു' റാപ്പിഡോയുടെ സഹസ്ഥാപനകന്‍ പവന്‍ ഗുണ്ടുപ്പള്ളി പറഞ്ഞു.
കേരളത്തില്‍ എല്ലാവിഭാഗങ്ങളിലും ലൈസന്‍സ് നേടുന്ന ഒരേയൊര മൊബിലിറ്റി പ്ലാറ്റ്ഫോമായി മാറുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇത് റാപ്പിഡോയ്ക്ക് ഒരു സുപ്രധാന നാഴികക്കല്ലാണ്. അതൊടൊപ്പം സംസ്ഥാന നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ശക്തമായ അംഗീകാരവുമാണ്. ഇവിടെ ഞങ്ങളുടെ ബൈക്ക് ടാക്സി സേവനങ്ങള്‍ ആരംഭിക്കുന്നത് ഞങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുക മാത്രമല്ല, ആയിരക്കണക്കിന് പ്രാദേശിക ക്യാപ്റ്റന്മാര്‍ക്ക് അര്‍ഥവത്തായ ഉപജീവന മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിാെപ്പം യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതും വിശ്വസനീയവുമായ ഗതാഗത വഴികള്‍ വാഗ്ദാനം ചെയ്യുന്നതുമാണ്. കേരളം എല്ലായ്പ്പോഴും ഒരു പുരോഗമനവിപണിയാണ്. റൈഡന്മാര്‍ക്കും ക്യാപ്റ്റന്മാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു ഗതാഗത ആവാസവ്യവസ്ഥ കെട്ടിപ്പെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
പ്രാദേശിക റൈഡര്‍മാര്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കും മാന്യമായ വരുമാന മാര്‍ഗങ്ങള്‍ തേടുന്ന പാര്‍ട്ട് ടൈം വരുമാനക്കാര്‍ക്കും പുതിയ വരുമാനമാര്‍ഗങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഈ ലോഞ്ചിന്റെ ലക്ഷ്യം. ബൈക്ക് ടാക്സി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിലൂടെ പ്രാദേശിക തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം കേരളത്തിലെ വികസിച്ചുകൊണ്ടിരിക്കുന്ന നഗരഗതാകത മേഖലയ്ക്ക് അര്‍ഥവത്തായ സംഭാവന നല്‍കുക എന്നതാണ് റാപ്പിഡോ ലക്ഷ്യമിടുന്നത്.


