ശില്പങ്ങളും പുസ്തകങ്ങളും കലകളും ഒത്തിണങ്ങിയ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ സ്റ്റാള്‍ കമനീയവും വിജ്ഞാന കേന്ദ്രീകൃതവുമായി. കൊച്ചി സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ക്ലേവിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ എക്‌സിബിഷനില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ എക്‌സിബിഷന്‍ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു.

അപൂര്‍വ്വങ്ങളായ ശില്പങ്ങളും പെയിന്റിംഗുകളും സര്‍വ്വകലാശാല പ്രസീദ്ധീകരണങ്ങളും സ്റ്റാളിന്റെ പ്രത്യേകതകളാണ്. ഫൈന്‍ആര്‍ട്‌സ്, മാനവിക, സാമൂഹ്യശാസ്ത്ര, ഭാഷ വിഷയങ്ങളെ സമന്വയിപ്പിച്ച് സര്‍വ്വകലാശാല ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ 'സര്‍വ്വകലാശാലയെ അറിയാം' പദ്ധതിയും ഒരുക്കിയിട്ടുണ്ട്. സ്റ്റാളിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി നിര്‍വ്വഹിച്ചു. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എം. സത്യന്‍, ഡോ. ടി. മിനി എന്നിവര്‍ പങ്കെടുത്തു.