പാലാ: ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണ്‍ ഐ എഫ് എസ്സുമായി സംവദിക്കാന്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ അവസരമൊരുക്കുന്നു. ഫെബ്രുവരി 3 ന് രാവിലെ 11 ന് അരുണാപുരത്തെ സണ്‍ സ്റ്റാര്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് റോഷ്ണി തോംസണുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നത്.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സൗജന്യമായി പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. സിവില്‍ സര്‍വ്വീസിനെക്കുറിച്ചും ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസിനെക്കുറിച്ചും ചടങ്ങില്‍ വിശദീകരിക്കും. സിവില്‍ സര്‍വ്വീസിലേയ്ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു. എട്ടാം ക്ലാസ് മുതലുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ജനുവരി 31 നകം 9447702117 എന്ന വാട്ട്‌സ് ആപ്പ് നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.