- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയില്‍ 2047നുള്ളില്‍ കൈവരിക്കേണ്ട പ്രമേഹ പരിചരണ പ്രദ്ധതികള്‍ക്ക് രൂപം നല്കി പ്രമേഹ ഗവേഷകരുടെ സമ്മേളനം
കൊച്ചി, 09 നവംബര്‍ 2025: 2047 ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന സമയമാകുമ്പോഴേക്കും കൈവരിക്കേണ്ട പ്രമേഹ പ്രതിരോധ, ചികിത്സാ പദ്ധതികള്‍ക്കുള്ള ഒരു രൂപരേഖ തയ്യാറാക്കി റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യ (ഞടടഉക) യുടെ നാല് ദിവസം നീണ്ടുനിന്ന 53-ാമത് ദേശീയ സമ്മേളനം ഞായറാഴ്ച കൊച്ചിയില്‍ സമാപിച്ചു. പകര്‍ച്ചവ്യാധി കണക്കെ വര്‍ധിച്ചുവരുന്ന അവസ്ഥയില്‍ നിന്നും ഈ രോഗത്തെ നിയന്ത്രിക്കുന്നതിനായി നിരവധി മേഖലകളില്‍ നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ വിഭാവനം ചെയ്തുള്ളതാണ് പുതിയ പദ്ധതികള്‍.
രാജ്യത്തെ 50% പ്രമേഹരോഗികളും നിലവില്‍ തങ്ങള്‍ക്ക് രോഗമുണ്ടെന്ന കാര്യം അറിയുന്നില്ല എന്നതിനാല്‍ തന്നെ രാജ്യത്തെ ജനസംഖ്യയുടെ 80% വരുന്ന പ്രായപൂര്‍ത്തിയായവരില്‍ രോഗത്തെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കാന്‍, രാജ്യത്തുടനീളം സാന്നിദ്ധ്യമുള്ള സംഘടന എന്ന നിലയില്‍ ആര്‍എസ്എസ്ഡിഐ ശ്രമിക്കുമെന്ന് സമ്മേളനത്തിന്റെ സമാപന ദിവസം ദേശീയ പ്രസിഡന്റ് ഡോ. അനുജ് മഹേശ്വരി പറഞ്ഞു.
ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള തന്ത്രങ്ങളില്‍ രോഗനിര്‍ണയം നടത്താത്ത കേസുകള്‍ തിരിച്ചറിയുന്നതിനായി വ്യാപകമായ പരിശോധന, രോഗം സംബന്ധിച്ച മാധ്യമങ്ങളിലൂടെ ശക്തമായ പൊതുജന വിദ്യാഭ്യാസ പരിപാടികള്‍, സ്ഥിരമായുള്ള നിരീക്ഷണം എന്നിവ ഉള്‍പ്പെടുന്നു. രണ്ടാമത്തെ ലക്ഷ്യം, ജനസംഖ്യയുടെ 60% പേരിലും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുകയും, പ്രമേഹരോഗികളിലെ ഒയഅ1ഇ 7% ല്‍ താഴെ എത്തിക്കുകയുമാണ്. മരുന്നുകളുടെ ലഭ്യത, സമഗ്രമായ മാനേജ്മെന്റ്, രോഗികളുടെ ബോധവല്‍ക്കരണം എന്നിവയാണ് ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍. മൂന്നാമത്തെ ലക്ഷ്യം പ്രമേഹം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ തടയുക എന്നതാണ്. ഇതില്‍ ഒരു പ്രധാന ലക്ഷ്യം കൈകാലുകള്‍ മുറിച്ചുമാറ്റല്‍, അന്ധത എന്നിവയുടെ നിരക്ക് പകുതിയായി കുറയ്ക്കുക എന്നതാണ്. ഇതിനായി, റെറ്റിനോപ്പതി, കാല്‍ പരിശോധന എന്നിവ സാര്‍വത്രികമാക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ കണ്ടെത്തിയ സങ്കീര്‍ണതകള്‍ക്കുള്ള ചികിത്സ ഉറപ്പാക്കുന്നതിന് നേരത്തെയുള്ള ഇടപെടലും റെറ്റിനോപ്പതി, കാല്‍ രോഗങ്ങള്‍, വൃക്കസംബന്ധമായ സങ്കീര്‍ണതകള്‍ എന്നിവ ഉള്‍പ്പെടുന്ന സംയോജിത പരിചരണവുമാണ് പദ്ധതിയിലുള്ള മറ്റ് നടപടികള്‍.
ഡയാലിസിസ് ആരംഭിക്കുന്നത് 25 വര്‍ഷത്തേക്ക് വൈകിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. നേരത്തെ കണ്ടെത്തി ശക്തമായ മാനേജ്മെന്റും വഴി വൃക്കകളുടെ പ്രവര്‍ത്തനം സംരക്ഷിക്കുന്നത് ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും ആരോഗ്യ സംരക്ഷണ ചെലവുകള്‍ കുറയ്ക്കുകയും ചെയ്യും. അഞ്ചാമത്തെ പ്രധാന ലക്ഷ്യം പ്രാഥമികാരോഗ്യസംരക്ഷണവും ഔട്ട് റീച്ച് പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തി, കൃത്യമായ സ്‌ക്രീനിംഗ്, സമൂഹ പിന്തുണ എന്നിവ വഴി ലിംഗപരമായതും ഗ്രാമ-നഗര വേര്‍തിരിവുള്ളതുമായ അസമത്വങ്ങള്‍ ഇല്ലാതാക്കുക എന്നതാണ്.
ഈ വര്‍ഷം തന്നെ ഈ പദ്ധതികള്‍ക്ക് അടിത്തറ പാകും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങളും തൊഴില്‍ ശക്തിയും സജ്ജമാകും. 2028, 2029 വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും അതിനടുത്ത വര്‍ഷം തന്നെ വലിയ തോതിലുള്ള പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും. 2031-35 കാലയളവില്‍ രോഗപ്രതിരോധത്തിനായി തെളിയിക്കപ്പെട്ട പരിപാടികള്‍ രാജ്യവ്യാപകമായി വ്യാപിപ്പിക്കും. 2036-2040 കാലയളവില്‍ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള സംരംഭങ്ങള്‍ നടപ്പിലാക്കും. അവസാന ഘട്ടത്തില്‍ 2047 വരെ ഈ രംഗത്തെ അന്താരാഷ്ട്ര സഹകരണവും നേതൃത്വവും ഉറപ്പാക്കും. ഈ വിപുലീകരണ കാലയളവ് ഇന്ത്യയെ ആഗോളതലത്തില്‍ പ്രമേഹ പരിചരണ സംവിധാനങ്ങളുടെ ഒരു മാതൃകയാക്കി മാറ്റുമെന്ന് ഡോ. അനുജ് പറഞ്ഞു.
ഉച്ചക്ക് നടന്ന സമാപന ചടങ്ങില്‍ ആര്‍എസ്എസ്ഡിഐ പ്രസിഡണ്ട് ഡോ. അനൂജ് മഹേശ്വരി, നിയുക്ത പ്രസിഡണ്ട് ഡോ. സുനില്‍ ഗുപ്ത, മുന്‍ പ്രസിഡണ്ട് ഡോ. വിജയ് വിശ്വനാഥന്‍, സംഘാടക സമിതി ചെയര്‍മാന്‍ ഡോ.ജ്യോതിദേവ് കേശവദേവ്, സെക്രട്ടറി ഡോ. അനിതാ നമ്പ്യാര്‍, ട്രഷറര്‍ ഡോ. റഫീഖ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.




