- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയായ റയാന്‍ ഹെയ്ഗ് സൂപ്പര്‍ ക്രോസ് ബൈക്ക് റേസ് എസ്എക്‌സ് 2 നാഷണല്‍ ചാംപ്യന്‍
കൊച്ചി: രാജ്യത്തെ മികച്ച അഡ്വഞ്ചര്‍ ബൈക്ക് റൈഡേഴ്സ് മാറ്റുരച്ച നാഷണല്‍ സൂപ്പര്‍ ക്രോസ് ചാംപ്യന്‍ഷിപ്പിന്റെ എസ്എക്‌സ് 2 വിഭാഗത്തില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി റയാന്‍ ഹെയ്ഗ് നാഷണല്‍ ചാംപ്യനായി. ഏലൂരിലെ ഫാക്ട് വളപ്പില്‍ ഒരുക്കിയ വിശാലമായ സൂപ്പര്‍ക്രോസ്സ് ട്രാക്കിലായിരുന്നു ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടന്നത്. ആദ്യമായാണ് നാഷണല്‍ സൂപ്പര്‍ക്രോസ് ചാംപ്യന്‍ഷിപ്പ് കേരളത്തില്‍ നടത്തിയത്. നാസിക്, ഭോപ്പാല്‍, പൂനെ, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നടന്ന റൗണ്ടുകളില്‍ വിജയികളായവരാണ് കൊച്ചിയിലെ ഫൈനലില്‍ മാറ്റുരച്ചത്. ചെറുപ്പം മുതല്‍ക്കേ അഡ്വഞ്ചര്‍ ബൈക്ക് റൈഡിങില്‍ താല്‍പര്യമുണ്ടായിരുന്ന റയാന്‍ ഹെയ്ഗിന് മത്സരങ്ങളില്‍ പങ്കെടുക്കാനും മറ്റുമായി പിന്തുണ നല്‍കുന്നത് റേസിംഗ് ബൈക്കുകളുടെ ആക്‌സസറീസ് നിര്‍മാതാക്കളായ ബാന്‍ഡിഡോസ് ഗ്രൂപ്പിന്റെ മോട്ടോര്‍ സ്‌പോര്‍ട്‌സ് വിഭാഗമായ ബാന്‍ഡിഡോസ് മോട്ടര്‍സ്‌പോര്‍ട്‌സാണ്.
അഡ്വഞ്ചര്‍ റേസിംഗ് എന്ന മത്സരയിനം കേരളത്തില്‍ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാഷണല്‍ സൂപ്പര്‍ ക്രോസ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കൊച്ചിയില്‍ നടത്തിയതെന്ന് ബാന്‍ഡിഡോസ് മോട്ടര്‍സ്‌പോര്‍ട്‌സിന്റെ സംരംഭകരില്‍ ഒരാളായ മുര്‍ഷിദ് ബാന്‍ഡിഡോസ് പറഞ്ഞു. ചെറുപ്പക്കാര്‍ ഒരുപാട് പേര്‍ ഇത്തരം അഡ്വഞ്ചര്‍ റേസിംഗിനോട് താത്പര്യമുള്ളവരാണെന്നും, മികച്ച താരങ്ങളെ വാര്‍ത്തെടുക്കാന്‍ ബാന്‍ഡിഡോസ് മോട്ടോര്‍സ്‌പോര്‍ട്‌സിന്റെ എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കൊച്ചിയില്‍ സംഘടിപ്പിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത് മുര്‍ഷിദാണ്. കൊച്ചിയില്‍ നടന്ന ഫൈനലിന് സാക്ഷ്യം വഹിച്ചത് 20000ലധികം പേരാണ്. ബാന്‍ഡിഡോസ് മോട്ടര്‍സ്‌പോര്‍ട്‌സിന്റെയും മോട്ടര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക പ്രമോട്ടറായ ഗോഡ്‌സ്പീഡിന്റെയും, കെ എം എ യുടെയും സഹകരണത്തോടെയാണ് രാജ്യത്തെ ഒന്നാം നിര റേസിംഗ് ചാംപ്യന്‍ഷിപ്പായ നാഷണല്‍ സൂപ്പര്‍ക്രോസ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.