- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്കൃതസര്‍വ്വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസ പ്രീ-കോണ്‍ക്ലേവ് ജനുവരി 10ന്
കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിന് മുന്നോടിയായി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന പ്രീ-കോണ്‍ക്ലേവ് ജനുവരി 10ന് കാലടി മുഖ്യക്യാമ്പസില്‍ നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന സിമ്പോസിയവും എക്‌സിബിഷനും വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും.
'ഉന്നതവിദ്യാഭ്യാസവും വിജ്ഞാനസമൂഹവും : ഭാഷ-മാനവിക-സോഷ്യല്‍ സയന്‍സ് മേഖലകളിലെ പ്രത്യാഘാതങ്ങള്‍' എന്നതാണ് സിമ്പോസിയത്തിന്റെ വിഷയം. ഡോ. യമുന കെ., സിമ്പോസിയത്തില്‍ അധ്യക്ഷയായിരിക്കും. ഡോ. എ.കെ. രാമകൃഷ്ണന്‍, ഡോ. സുനില്‍ പി. ഇളയിടം, ഡോ. കവിത ബാലകൃഷ്ണന്‍, അനശ്വര്‍ കൃഷ്ണദേവ് എന്നിവര്‍ പ്രസംഗിക്കും.
Next Story