ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ കാലടി മുഖ്യക്യാമ്പസിലുള്ള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ നടന്നു. 'ഹിന്ദി നാടകങ്ങളിലെ ആദിവാസി ജീവിതം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഡോ. ഷെമീം അലിയാര്‍ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത ഹിന്ദി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ വന്ദന ടെട്ടെ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദിവിഭാഗം അധ്യക്ഷ പ്രൊഫ. സുനിത ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷയായിരുന്നു. അലിഗഡ് മുസ്ലീം സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ പ്രൊഫ. വി.കെ. അബ്ദുള്‍ ജലീല്‍, സിന്‍ഡിക്കേറ്റ് അംഗം ഡോ. ബി. അശോക്, അമൃത പി.എസ്., വൈഷ്ണവ് എന്‍.യു. എന്നിവര്‍ പ്രസംഗിച്ചു. നാടകസംവിധായകന്‍ അനില്‍ രഞ്ജന്‍ ഭൗമിക്, നാടകകൃത്തും എഴുത്തുകാരനുമായ ഋഷികേശ് സുലഭ്, ഡോ. ആര്‍. ശശിധരന്‍, ഡോ. പി. പ്രണീത, ഡോ. ടി.എ. ആനന്ദ്, ഡോ. സി. ഷിബി, ഡോ. കെ.എന്‍. അനീഷ് എന്നിവര്‍ വിവിധവിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.