- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കോള്‍ കേരള ഉല്ലാസം' വേനലവധി ക്യാമ്പ് സമാപിച്ചു.
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള ആജീവനാന്ത പഠനസ്ഥാപനമായ സ്‌കോള്‍ -കേരള കൗമാരക്കാര്‍ക്കായി സംഘടിപ്പിച്ച നാലു ദിവസത്തെ ഉല്ലാസം വേനലവധി ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം കവിയും മലയാളംമിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
സ്‌കോള്‍ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജിനേഷ് കുമാര്‍ എരമം അധ്യക്ഷനായി. ഡയറക്ടര്‍ ഹാന്റ ഡി. ആര്‍., അഞ്ജന എം.എസ്, ഷെറിന്‍ എസ് എന്നിവര്‍ സംസാരിച്ചു. സമാപന ദിവസം കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട് എ. ഷിഹാബ് ക്ലാസ്സെടുത്തു. തുടര്‍ന്ന് കല്ലടിമുഖം സായാഹ്നം വൃദ്ധസദനം സന്ദര്‍ശിച്ച് അന്തേവാസികളുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു. അന്തേവാസികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. നാലു ദിവസത്തെ ക്യാമ്പില്‍ എന്നിവയില്‍ പരിശീലനവും ലഹരിവിരുദ്ധ ബോധവല്‍ക്കരണം, സ്‌ട്രെസ് മാനേജ്‌മെന്റ്, കരിയര്‍ ഗൈഡന്‍സ് ലഹരിവിരുദ്ധ ബോധവല്‍ക്കരണം, സ്‌ട്രെസ് മാനേജ്‌മെന്റ്, കരിയര്‍ ഗൈഡന്‍സ് എന്നീ ക്ലാസുകളും നടന്നു