- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഫ്. എ. സാജുമോന്‍ എസിന് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി
തിരുവനന്തപുരം: ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസറായി നിയമിതനായ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഫ്. എ. സാജുമോന്‍ എസിന് ജീവനക്കാര്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. എന്‍.വി. ഹാളില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍ ഡോ. എം. സത്യന്‍ ആധ്യക്ഷ്യം വഹിച്ചു.
സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ സ്മിത ഹരിദാസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അനില്‍കുമാര്‍ ജി., റിസര്‍ച്ച് ഓഫീസര്‍മാരായ ശ്രീകല ചിങ്ങോലി, കെ. ആര്‍. സരിതകുമാരി, അമ്പിളി ടി. കെ., എഡിറ്റോറിയല്‍ അസിസ്റ്റന്റ് ബിന്ദു എ., സബ് എഡിറ്റര്‍ ശ്രീരാജ് കെ. വി., ലൈബ്രേറിയന്‍ കവിത ജി., പബ്ലിക്കേഷന്‍ ഓഫീസര്‍ കെ. എന്‍. സുകുമാരന്‍, ഡയറക്ടറുടെ പി. എ, ശ്രീജിത്ത് എസ്., അനില്‍ ജെ. പ്രസാദ്, വിബിത വി. ബി., പ്രൂഫ് റീഡര്‍ എം. ആര്‍. മീര, ബീന എസ് നായര്‍, കവി ദിലീപ് കുറ്റിയാണിക്കാട്, ഷിബുരാജ്, എഫ്. എ. യുടെ പത്‌നി സുധ എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ ജീവനക്കാരുടെ സ്‌നേഹോപഹാരം അദ്ദേഹത്തിന് കൈമാറി. എഫ്. എ. സാജുമോന്‍ എസ് മറുപടി പ്രസംഗം നടത്തി. സീനിയര്‍ സൂപ്രണ്ട് ലേഖ വി. എസ്. സ്വാഗതവും എഡിറ്റോറിയല്‍ അസിസ്റ്റന്റ് എം. യു. പ്രവീണ്‍ നന്ദിയും പറഞ്ഞു. ഡയറക്ടര്‍ ഡോ. എം. സത്യന്‍, സാജുമോന്‍ എസ് എന്നിവര്‍ ഗാനാലാപനം നടത്തി.