കോഴിക്കോട് : സംസ്ഥാനത്തെ ജീവനക്കാരുടെയും ആധ്യാപകരുടെയും ആനുകൂല്യം നിഷേധിച്ചും തൊഴിലിടങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷിടിക്കുന്ന ഗവണ്‍മെന്റ് നിലപാടില്‍ പ്രതിഷേധിച്ചും ജീവനക്കാരുടെ ഡി എ കുടിശ്ശികയും ശമ്പള കുടിശ്ശികയും ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടും പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്‍ (സെറ്റ്‌കൊ) കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണം. ഡിസംബര്‍ 4 ന് എല്ലാ കലക്ടേറ്റുകള്‍ക്ക് മുന്നിലും മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. എ ഡി.എം നവീന്‍ ബാബുവിനെ മരണത്തിലേക്ക് നയിച്ച മുഴുവന്‍ പ്രതികളെയും നിയമത്തിനുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപെട്ടു.

ചെയര്‍മാന്‍ കെ ടി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു.ജനറല്‍ കണ്‍വീനര്‍ പി കെ അസീസ് സ്വാഗതം പറഞ്ഞു.

എസ് ടി യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം മുഖ്യാതിഥിയായിരുന്നു.

സിബി മുഹമ്മദ്,

കെ കെ ആലിക്കുട്ടി, ഓ ഷൗക്കത്തലി, എം എ ലത്തീഫ്, എ എം അബൂബക്കര്‍, അഷ്‌റഫ് കെ കെ, ഡോ. ഷിബിനു എസ്, കെ പി ഫൈസല്‍, ഉമ്മര്‍ ചെറൂപ്പ, ലത്തീബ് കുമാര്‍ കെ ബി, ഹനീഫ പനായി, വി കെ അബ്ദുറഹ്മാന്‍ പ്രസംഗിച്ചു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട നുഹ്മാന്‍ ശിബിലിയെ അനുമോദിച്ചു.