കോഴിക്കോട് : കലണ്ടര്‍ അവധി യാതൊരു മുന്നറിപ്പുമില്ലാതെ മാറ്റി വെള്ളിയാഴ്ചയിലെ പെരുന്നാള്‍ അവധി ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം. പെരുന്നാളിന് മൂന്ന് ദിവസത്തെ അവധി വേണമെന്ന കലങ്ങളായുള്ള ആവശ്യം നിലനില്‍ക്കെകയാണ് പ്രഖ്യാപിച്ചിരുന്ന വെള്ളിയാഴ്ച അവധി റദ്ദാക്കിയത്. പ്രവര്‍ത്തി ദിവസം അല്ലാത്ത ശനിയാഴ്ച അവധി നല്‍കുന്നതിലൂടെ ഫലത്തില്‍ പെരുന്നാളിന് അവധിയേ ഇല്ല എന്ന അവസ്ഥയാണ് ആയിരിക്കുതെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്‍ ( സെറ്റ്‌കോ) അഭിപ്രായപ്പെട്ടു.

റദ്ദാക്കിയ അനവധി പുന പരിശോധിച്ച് വെള്ളിയാഴ്ച അവധി അനുവദിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയരുമെന്നും സെറ്റ്‌കൊ ചെയര്‍മാന്‍ കെ ടി അബ്ദുല്ലത്തീഫ് അഭിപ്രായപ്പെട്ടു. പെരുന്നാള്‍ അവധി കവര്‍ന്നെടുത്തതിനെതിരെ സെറ്റ്‌കൊ കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെറ്റ്‌കൊ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ പി കെ അസീസ് അധ്യക്ഷത വഹിച്ചു. കെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലൂര്‍ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. പി അബ്ദുല്‍ ജലീല്‍, ഗഫൂര്‍ പന്തീര്‍പ്പാടം, ഹനീഫ പനായി, ടി കെ മുഹമ്മദ് റിയാസ്,കെ പി സാജിദ്,കെ മുഹമ്മദ് ബഷീര്‍, ടി കെ ഫൈസല്‍,ബഷീര്‍ കുന്നമംഗലം,സി ഷാനവാസ്, ജുംനാസ് കാഞ്ഞിരോട്,സിദ്ധീഖ് കെ പി പ്രസംഗിച്ചു.