- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനി വനിതാ ഫോറത്തിന്റെ വനിതാദിനാഘോഷം - ടെക്നോപാര്‍ക്കില്‍ 'She Owns the Night' വനിതാ റാലി

അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി പ്രതിധ്വനി വനിതാ ഫോറം, ജില്ലാ വനിതാ ശിശു വികസന വകുപ്പുമായി ചേര്‍ന്ന് കഴക്കൂട്ടത്ത് സംഘടിപ്പിച്ച 'She Owns the Night' നൈറ്റ് വോക്കില്‍ 500-ത്തിലധികം വനിത ഐ ടി ജീവനക്കാര്‍ പങ്കെടുത്തു.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി, IAS, കടകംപള്ളി സുരേന്ദ്രന്‍ MLA എന്നിവരുടെ സാന്നിധ്യത്തില്‍ പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്തു. പ്ലകാര്‍ഡുകളുമായി കഴക്കൂട്ടം AJ Hospital സമീപത്ത് നിന്ന് ആരംഭിച്ച റാലി ടെക്‌നോപാര്‍ക്ക് ഫേസ്-1 ക്യാമ്പസിലേക്കാണ് മുന്നേറിയത്. ആംഫി തിയേറ്ററില്‍ സമാപിച്ച റാലിയില്‍ ആദ്യാവസാനം തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി പങ്കെടുത്തു. റൈഡേഴ്സ് ആയ വിഷ്ണുജയും മാളവികയും എന്‍ഫീല്‍ഡ് ബൈക്കില്‍ റാലിക്ക് നേതൃത്വം നല്‍കി.
പ്രതിധ്വനി വനിതാ ഫോറം കണ്‍വീനര്‍ ശ്രീനി ഡോണി, വനിത ഫോറം എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രശാന്തി പി എസ്, സുജിത എസ്, ബിനു, ജിഷ, ഇന്ദു, ഷിന്‍സി, അഞ്ജു ഡേവിഡ്, അശ്വതി, അഖില എന്നിവരും തസ്നീം പി. എസ് (ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍), കവിത (ICDS പ്രോഗ്രാം ഓഫീസര്‍) , നീതു എസ് സൈനു (ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, SANKALP) എന്നിവര്‍ റാലിക്കു നേതൃത്വം നല്‍കി.
തുടര്‍ന്ന് ടെക്‌നോപാര്‍ക്ക് ആംഫിതിയേറ്ററില്‍ നടന്ന ആവേശകരമായ ആഘോഷങ്ങളും DJ നൈറ്റ് പരിപാടിയും അരങ്ങേറി. വനിതാ ഐക്യത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഒരു ചരിത്ര നിമിഷമായി മാറി വനിതാ ദിന പരിപാടികള്‍.


