- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വസംവാദകേന്ദ്രം സിറ്റിസണ്‍ ജേര്‍ണലിസം ശില്പശാല ശ്രദ്ധേയമായി
കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ വിശ്വസംവാദ കേന്ദ്രം ഇടപ്പള്ളി അമൃത കാമ്പസില്‍ സംഘടിപ്പിച്ച ദ്വിദിന സിറ്റിസണ്‍ ജേര്‍ണലിസം ശില്പശാല ശ്രദ്ധേയമായി. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ യുഗത്തില്‍ നന്മ ചോരാതെ മുന്നോട്ടു പോകാന്‍ പരിശീലനം വേണമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത അമൃത വിശ്വവിദ്യാപീഠം ഡയറക്ടര്‍ ഡോ. യു. കൃഷ്ണകുമാര്‍ പറഞ്ഞു.
വാര്‍ത്തയെ തിരിച്ചറിയാനുള്ള ജാഗ്രത ഓരോ പൗരനുമുണ്ടാകണമെന്ന് ആമുഖഭാഷണം നടത്തിയ വിശ്വസംവാദകേന്ദ്രം സമിതി അംഗം എം. സതീശന്‍ പറഞ്ഞു.
അച്ചടി മാധ്യമങ്ങളിലെയും ദൃശ്യമാധ്യമങ്ങളിലെയും നൂതന വശങ്ങളെക്കുറിച്ച് എസ്.ഡി. വേണുകുമാര്‍, അപര്‍ണ നമ്പൂതിരി, എം.എ. കൃഷ്ണകുമാര്‍, സഞ്ജു. ആര്‍, അരവിന്ദ് പി.ആര്‍, വരുണ്‍പ്രഭ.ടി., ദീപ കൃഷ്ണ, വിനോദ് എന്‍.കെ, ഡോ. ഹരികൃഷ്ണന്‍. ഡി, വി. വിശ്വരാജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ഗണേശന്‍, ഡോ. യു. കൃഷ്ണകുമാര്‍ എന്നിവര്‍ സമാപനസഭയില്‍ സംസാരിച്ചു.
ശില്പശാലാ ഡയറക്ടറും വിശ്വ സംവാദകേന്ദ്രം അദ്ധ്യക്ഷനുമായ എം. രാജശേഖരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. വി എസ് കെ സെക്രട്ടറി ഷൈജു ശങ്കരന്‍, അമൃത കാമ്പസിലെ അസിസ്റ്റന്റ് പ്രൊഫസറും ശില്പശാലാ കോ ഓര്‍ഡിനേറ്ററുമായ വിനോദ് ലക്ഷ്മണ്‍ എന്നിവര്‍ സംസാരിച്ചു.