- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രം മറന്ന് മലബാര്‍ ജനതയെ ഒറ്റുകൊടുക്കരുത്: ചര്‍ച്ചാ സംഗമം സംഘടിപ്പിച്ച് എസ്.ഐ.ഒ
ഹിന്ദുത്വ തീവ്ര ദേശീയതയെ കൂട്ടുപിടിച്ച് മലബാറിലെയും മലപ്പുറത്തെയും ജനതക്കെതിരെ നടത്തുന്ന വിദ്വേഷപ്രചാരണങ്ങള്‍ ചരിത്രം മറന്നാണെന്ന് എസ്.ഐ.ഒ മലപ്പുറം കമ്മിറ്റി ചര്‍ച്ചാസംഗമം അഭിപ്രായപ്പെട്ടു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നൂറ്റിരണ്ടാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മലപ്പുറം മലബാര്‍ ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചത്.
മലബാര്‍ സമരത്തെ കുറിച്ച് വ്യത്യസ്തമായ വിഷയങ്ങളില്‍ ഗവേഷണം നടത്തിയ കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം സീനിയര്‍ പ്രഫസര്‍ പി ശിവദാസന്‍, ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ടി ഹുസൈന്‍, മലൈബാര്‍ സെന്റര്‍ ഫോര്‍ പ്രിസര്‍വേഷന്‍ ഓഫ് ഹെറിറ്റേജസ് ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് ഡയറക്ടര്‍ എ.ടി യൂസുഫ് അലി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അസ്ലം പളളിപ്പടി, സലീം സുല്‍ഫിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story