മലപ്പുറം : കേരളത്തില്‍ നടന്ന ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സി.പി.എം ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകളെ ഏറ്റെടുത്ത് മുസ്ലിം സമുദായത്തെ ഭീകരവല്‍കരിക്കുന്ന രീതിയില്‍ പ്രസ്താവനകളും പ്രചാരണങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇങ്ങനെ കേരളത്തിലെ സമുദായ സഹവര്‍ത്തിത്വത്തെ തകര്‍ക്കുന്ന രീതിയിലുള്ള സിപിഎമ്മിന്റെ ഹിന്ദുത്വ അജണ്ടകളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ തൗഫീഖ് മമ്പാട്.മലപ്പുറം മലബാര്‍ ഹൗസില്‍ നടന്ന സോളിഡാരിറ്റി ജില്ലാ എസ്.എം.സി (സെലക്റ്റട് മെമ്പേഴ്‌സ് ക്യാമ്പ് ) യുടെ സമാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ സെഷനുകളിലായി ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഹമീദ് വാണിയമ്പലം, കെ ടി ഹുസൈന്‍, അഷ്റഫ് കീഴ്പറമ്പ്, ജാബിര്‍ സുലൈം, ഡോ. വി ഹിക്മത്തുള്ള , ജുമൈല്‍. പി പി എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി.സോളിഡാരിറ്റി ജില്ലാ ഭാരവാഹികളായ അജ്മല്‍. കെ പി, സാബിക് വെട്ടം, യാസിര്‍ കൊണ്ടോട്ടി, എം ഐ അനസ് മന്‍സൂര്‍, അബ്ദുല്‍ വാഹിദ്.പി, സല്‍മാനുല്‍ ഫാരിസ്, ബാസിത് താനൂര്‍, അമീന്‍ അബ്ദുസലാം, യുസര്‍ പയ്യനാട് എന്നിവര്‍ സംസാരിച്ചു.. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുല്‍ ബാസിത് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അജ്മല്‍. കെ. എന്‍ സ്വാഗതവും നടത്തി