- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമുദായിക ധ്രുവീകണം സൃഷ്ടിച്ച് അധികാര തുടര്‍ച്ച നേടാന്‍ സി.പി.എം ശ്രമിക്കുന്നു- സോളിഡാരിറ്റി
താനൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെ മറികടക്കാനും വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുക്കളെ ലക്ഷ്യം വെച്ചും സി.പി.എം ഏറ്റെടുത്ത് നടത്തുന്ന ആര്‍.എസ് എസിന്റെ വംശീയ അജണ്ടകളും മുസ്ലിം വിരുദ്ധ പ്രചാരണങ്ങളും കേരളത്തിലെ രാഷ്ട്രീയ സാമൂഹീക അന്തരീക്ഷത്തില്‍ അപകടകരമാണെന്നും ശക്തമായി തന്നെ തെരുവില്‍ നേരിടുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി. ടി സുഹൈബ്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ മാര്‍ക്‌സിസത്തെ തിരിച്ചറിയുക
സി.പി.എമ്മിന്റെ മുസ്ലിം വിരുദ്ധ വംശീയതയെ ചെറുക്കുക എന്ന തലക്കെട്ടില്‍ താനൂരില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം നേതാക്കള്‍ ജില്ലാ സമ്മേളനങ്ങളിലും മറ്റും ആര്‍.എസ്.എസിനെ തോല്‍പ്പിക്കുന്ന ഹിന്ദുത്വ വാദങ്ങളാണ് കേരളത്തില്‍ ഉയര്‍ത്തിയത്.പല മുസ്ലിം സംഘടനകളെയും മുന്നില്‍ വെച്ച് ഇസ്ലാമോഫോബിക് ആശയങ്ങള്‍ പടച്ച് വിട്ട് മുസ്ലിം സമുദായത്തിനകത്തും കേരള പൊതുമണ്ഡലത്തിലും ഭീകരമായ ആഘാതമാണ് സിപിഎം സൃഷ്ടിക്കുന്നത്. ഇതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
പൊതു സമ്മേളനത്തില്‍ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട്ഡോ. നഹാസ് മാള, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എഷെഫീഖ്,എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ബാബുരാജ് ഭഗവതി,ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള വൈസ് ഷമീമ സക്കീര്‍, അഭിഭാഷകനും സാമൂഹിക നിരീക്ഷകനുമായ അഡ്വ. അമീന്‍ ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അജ്മല്‍ കെ പി അധ്യക്ഷതവഹിച്ചു, ജനറല്‍ സെക്രട്ടറി അജ്മല്‍ കെ എന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സല്‍മാനുല്‍ ഫാരിസ് നന്ദിയും പറഞ്ഞു.