- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്: ലബീബ് മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ്, അഷ്‌റഫ് സി സെക്രട്ടറി
മക്കരപ്പറമ്പ് : സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് 2025-26 കാലയളവിലേക്കുള്ള മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റായി ലബീബ് മക്കരപ്പറമ്പിനെയും സെക്രട്ടറിയായി അഷ്‌റഫ് സിയെയും തെരെഞ്ഞെടുത്തു. നിയാസ് തങ്ങളെ വൈസ് പ്രസിഡന്റായും റബീ ഹുസൈന്‍ തങ്ങള്‍, ജാബിര്‍ പടിഞ്ഞാറ്റുമുറി, അംജദ് നസീഫ് എന്നിവരെ ജോ. സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു.
മക്കരപ്പറമ്പ് ഉമറുല്‍ ഫാറൂഖ് മദ്രസ ഓഡിറ്റോറിയത്തില്‍ നടന്ന ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം സല്‍മാനുല്‍ ഫാരിസ് മുണ്ടുമുഴി തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. കണ്‍വെന്‍ഷനില്‍ ഷബീര്‍ കറുമുക്കില്‍ അദ്ധ്യക്ഷത വഹിച്ചു. സമീഹ് കടുങ്ങൂത്ത് ഖുര്‍ആന്‍ ക്ലാസ് നടത്തി.അഷ്‌റഫ് സി സ്വാഗതം പറഞ്ഞു.
Next Story