മലപ്പുറം: സോളിഡാരിറ്റി നടത്തുന്ന 'വംശീയതയെ ചെറുക്കുക, നീതിയുടെ യൗവനമാവുക' സംസ്ഥാന ക്യാമ്പയിനിന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സജീദ് പിഎം നിര്‍വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ അന്‍വര്‍ സലാഹുദ്ധീന്‍, ഷാഹിന്‍ സി എസ്, ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അന്‍ഫാല്‍ സ്വാഗതവും സെക്രട്ടറി സമീറുല്ല നന്ദിയും പറഞ്ഞു.