മക്കരപ്പറമ്പ : 'വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക' സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് 'മില്ലത്ത് ഇബ്രാഹിം' തലക്കെട്ടില്‍ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് തര്‍ബിയ്യത്തുല്‍ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തില്‍ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി തിരൂര്‍ക്കാട് ഏരിയ സമിതിയംഗം നിസാര്‍ കറുമുക്കില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. നാജിഹ് കടുങ്ങൂത്ത് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി സമാപനം നിര്‍വഹിച്ചു. സോളിഡാരിറ്റി ഏരിയ സെക്രട്ടറി സി.എച്ച് അഷ്‌റഫ് സ്വാഗതം പറഞ്ഞു.