തിരുവനന്തപുരം: വൃക്കരോഗബാധിതരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈഞ്ചക്കല്‍ എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ അത്യാധുനിക മെയിന്റനന്‍സ് ഹീമോഡയാലിസിസ് സൗകര്യം ആരംഭിച്ചു. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ആധുനിക ഡയാലിസിസ് മെഷീനുകളോടെ എ എ എം ഐ (AAMI) നിലവാരമുള്ള ആര്‍ ഓ (RO) വാട്ടര്‍ സംവിധാനത്തോടെയുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഒറ്റത്തവണയോ അല്ലെങ്കില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്നതുമായ ഡയലൈസര്‍ ഓപ്ഷനുകള്‍ പുതിയ സൗകര്യത്തില്‍ ഉണ്ട്. ഡയാലിസിസ് നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നെഫ്രോളജിസ്റ്റുകളുടെയും പരിശീലനം ലഭിച്ച ഡയാലിസിസ് ടെക്‌നീഷ്യന്‍മാരുടെയും ഒരു സംഘം 24x7 ലഭ്യമാണ്. ഡിഎന്‍ബി (ജനറല്‍ മെഡിസിന്‍), ഡിഎം (നെഫ്രോളജി), കണ്‍സള്‍ട്ടന്റ് - നെഫ്രോളജി, എസ്എല്‍ഇഡി (സുസ്ഥിരമായ ലോ-എഫിഷ്യന്‍സി ഡയാലിസിസ്), സിആര്‍ആര്‍ടി (തുടര്‍ച്ചയായ വൃക്ക മാറ്റിസ്ഥാപിക്കല്‍ തെറാപ്പി) പോലുള്ള നൂതന ചികിത്സകള്‍ ലഭ്യമാണ്. പെരിറ്റോണിയല്‍ ഡയാലിസിസ്, പ്ലാസ്മാഫെറെസിസ് എന്നിവയും ഈ സൗകര്യത്തില്‍ ലഭ്യമാണ്.