- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.പി. മെഡിഫോര്‍ട്ടിലെ പുതിയ ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗത്തിന്റെ ഉദ്ഘാടനം 23ന്; 'ജിഐ അപ്ഡേറ്റുകള്‍' ഗാസ്‌ട്രോഎന്‍ട്രോളജി സെമിനാറും നടക്കും
തിരുവനന്തപുരം: എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റലില്‍ ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച പുതിയ ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗത്തിന്റെ ഉദ്ഘാടനം 23ന് പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ നിര്‍വഹിക്കും. അന്നേദിവസം രാവിലെ 9.30 മുതല്‍ നടക്കുന്ന 'ജിഐ അപ്ഡേറ്റുകള്‍' തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ (സിഎംഇ) സെമിനാറില്‍ അദ്ദേഹം മുഖ്യാതിഥിയാകും.
ഗ്യാസ്‌ട്രോഎന്‍ട്രോളജിയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് പ്രമുഖ വിദഗ്ധര്‍ നയിക്കുന്ന ചര്‍ച്ചകളാണ് സെമിനാറില്‍ ഉണ്ടാകുക. കൂടാതെ, കൊഴുപ്പടിഞ്ഞുള്ള കരള്‍ രോഗം, ദഹനനാളത്തിലെ കാന്‍സറുകളുടെ നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും, അത്യാധുനിക എന്‍ഡോസ്‌കോപ്പിക് നടപടിക്രമങ്ങള്‍, ഗ്യാസ്‌ട്രോഎന്‍ട്രോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങള്‍ വിവിധ സെഷനുകളിലായി നടക്കും.
ഡോ. ഫിലിപ്പ് ഉമ്മന്‍, ഡോ. വിജയ് നാരായണന്‍, ഡോ. പ്രശാന്ത്, ഡോ. ജയകുമാര്‍ ഡി, ഡോ. തരുണ്‍ ടോം ഉമ്മന്‍, ഡോ. ചന്ദ്രമോഹന്‍ കെ, ഡോ. ശ്രീജയ എസ്, ഡോ. ഹരിഗോവിന്ദ്, ഡോ. റോബി ദാസ്, ഡോ. ജിജോ വര്‍ഗീസ്, ഡോ. റിസ്വാന്‍ അഹമ്മദ്, ഡോ. അജയ് അലക്‌സ്, ഡോ. കെ ടി ഷെനോയ്, ഡോ. സുജീഷ് ആര്‍, ഡോ. അനൂപ്, ഡോ. നിബിന്‍ നഹാസ്, ഡോ. രാജേഷ് എസ്, ഡോ. ബോബന്‍ തോമസ്, ഡോ. ജിനീഷ്, ഡോ. അജയ് ശശിധരന്‍, ഡോ. നടാഷ കൃഷ്ണ, ഡോ. അഖില്‍ ബേബി, ഡോ. അജിത് തരകന്‍ എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
കരള്‍ രോഗങ്ങള്‍, ദഹനസംബന്ധമായ തകരാറുകള്‍, ദഹനനാളത്തിലെ കാന്‍സറുകള്‍ എന്നിവയ്ക്ക് പ്രത്യേക പരിചരണം ലഭ്യമാക്കുന്നതിനും അത്യാധുനിക ചികിത്സ സൗകര്യങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുമുള്ള എസ് പി മെഡിഫോര്‍ട്ടിന്റെ ശ്രമമാണ് പുതിയ ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പി അശോകന്‍ പറഞ്ഞു.